Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:50 PM IST Updated On
date_range 4 Aug 2017 2:50 PM ISTമട്ടന്നൂരിൽ ഏറ്റുമുട്ടുന്നത് അഞ്ചുപേർ
text_fieldsbookmark_border
മട്ടന്നൂർ: നഗരസഭയുടെ ആസ്ഥാനവാര്‍ഡായ മട്ടന്നൂരിലാണ് ഏറ്റവും കൂടുതല്‍ മത്സരാർഥികളുള്ളത്. മുന്നണി സ്ഥാനാർഥികള്‍ക്ക് പുറമെ എസ്.ഡി.പി.ഐയും പി.സി. ജോര്‍ജിെൻറ ജനപക്ഷവുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് അതിശക്തമായ അടിത്തറയുള്ള സിറ്റിങ് സീറ്റാണിത്. കഴിഞ്ഞതവണ ആകെയുള്ള 980 വോട്ടര്‍മാരില്‍ 684 പേര്‍ വോട്ട്ചെയ്തു. സി.പി.എം സ്ഥാനാർഥി എം. റോജക്കെതിരെ 410 വോട്ടിെൻറ വന്‍ ഭൂരിപക്ഷവുമായാണ് കോണ്‍ഗ്രസിലെ പി.വി. ധനലക്ഷ്മി വിജയിച്ചത്. റോജക്ക് 137 വോട്ടു ലഭിച്ചപ്പോള്‍ ധനലക്ഷ്മി 547 വോട്ടുനേടി. മട്ടന്നൂര്‍ വാര്‍ഡില്‍തന്നെയുള്ള കെ.വി. ജയചന്ദ്രനാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും ഐ.എൻ.ടി.യു.സി മട്ടന്നൂര്‍ റീജനല്‍ കമ്മിറ്റി പ്രസിഡൻറുമാണ് ഇദ്ദേഹം. ഇടതുമുന്നണി സ്ഥാനാർഥിയായി എൻ.സി.പി ബ്ലോക്ക് സെക്രട്ടറി പി. സിദ്ദിഖാണ് രംഗത്ത്. ബി.ജെ.പി സ്ഥാനാർഥിയായി സന്ദീപ് മട്ടന്നൂരും രംഗത്തുണ്ട്. മട്ടന്നൂരിലെ സദസ്സ് എന്ന സംഘടനയുടെ പ്രസിഡൻറാണ് കെ.വി. ജയചന്ദ്രൻ. സന്ദീപാകട്ടെ അതിെൻറ വൈസ് പ്രസിഡൻറും. എം.പി. ഷമീർ (എസ്.ഡി.പി.ഐ), മാവില മനോജ് (പി.സി. ജോർജിെൻറ ജനപക്ഷം) എന്നിവരാണ് മറ്റു സ്ഥാനാർഥികള്‍. പുനഃക്രമീകരണത്തിലൂടെ വാര്‍ഡിന് വ്യതിയാനം സംഭവിച്ചെങ്കിലും വോട്ടിങ് നിലയെ ബാധിക്കാനിടയില്ലെന്നാണു വിലയിരുത്തല്‍. 941 പേരാണ് വോട്ടര്‍മാർ. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങൾ സ്മാരക യു.പി സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍. വാര്‍ഡിെൻറ പ്രധാനപ്രശ്‌നം ചെക്യോട്ട് വയലിലെ വര്‍ഷങ്ങളായുള്ള മാലിന്യപ്രശ്‌നമാണ്. ടൗണ്‍ വാര്‍ഡില്‍ ത്രികോണമത്സരം മട്ടന്നൂര്‍: നഗരസഭയിലെ 29ാം വാര്‍ഡായ ടൗണ്‍ വാര്‍ഡില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ ടെംപിള്‍ വാര്‍ഡെന്ന് അറിയപ്പെട്ട വാര്‍ഡ് ഇത്തവണ പേരുമാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് വാര്‍ഡ്. മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്രം ഉള്‍പ്പെടുന്ന വാര്‍ഡില്‍ പതിവില്‍നിന്ന് വ്യത്യസ്തമായി സി.പി.എം സ്വതന്ത്രസ്ഥാനാർഥിയെ ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തിലാണ്. എം.പി. നന്ദിനി (ഇടതു സ്വതന്ത്ര), പി.വി. ധനലക്ഷ്മി (കോണ്‍ഗ്രസ്), ബിന്ദു (ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞതവണ 1069 വോട്ടര്‍മാരില്‍ 889 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിലെ കെ.വി. പ്രശാന്തിന് 359 വോട്ടും സി.പി.എമ്മിലെ പി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് 263 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി സന്ദീപ് മട്ടന്നൂരിന് 193ഉം എസ്.ഡി.പി.ഐയുടെ റഫീഖ് കീച്ചേരിക്ക് 74ഉം വോട്ട് ലഭിച്ചു. 96 വോട്ടാണ് ഭൂരിപക്ഷം. വാര്‍ഡില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വിജയം എളുപ്പമാക്കുമെന്നാണ് കോണ്‍ഗ്രസിെൻറ പ്രതീക്ഷ. പുനഃക്രമീകരണത്തോടെ 884 ആണ് ഇത്തവണത്തെ വോട്ടര്‍മാരുടെ എണ്ണം. വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുള്ള രണ്ടാമത്തെ വാര്‍ഡാണിത്. ശ്രീശങ്കരവിദ്യാപീഠം സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍. പുനഃക്രമീകരണത്തില്‍ കൂട്ടിച്ചേര്‍ക്കല്‍മാത്രം നടന്ന വാര്‍ഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story