Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 3:02 PM IST Updated On
date_range 3 Aug 2017 3:02 PM ISTവ്യാജരേഖ ചമച്ച് സ്വത്തുതട്ടൽ: പ്രതികളെ കാത്തിരിക്കുന്നത് കേസുകളുടെ പരമ്പര
text_fieldsbookmark_border
പയ്യന്നൂർ: റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണെൻറ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പ്രതികളെ കാത്തിരിക്കുന്നത് കേസുകളുടെ പരമ്പര. വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത സംഭവത്തിലാണ് ജാനകി അറസ്റ്റിലായത്. എന്നാൽ, ഇൗ കുറ്റത്തിൽ മാത്രം കേസ് ഒതുങ്ങുകയില്ല. ഇവയിൽ പ്രധാന കുറ്റങ്ങളിലൊന്നാവും ബാലകൃഷ്ണെൻറ ദുരൂഹമരണം. കൊലപാതകമല്ലെന്ന് തെളിഞ്ഞാലും പ്രേരണാകുറ്റം ചുമത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തിരുവനന്തപുരത്ത് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിയെ ബന്ധുക്കളല്ലാത്ത പ്രതികൾ അധികൃതരുടെ എതിർപ്പ് വകവെക്കാതെ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിക്കാം. വ്യാജരേഖ ചമച്ച് സ്വത്തുക്കൾ തട്ടിയെടുത്തത് തെളിഞ്ഞതിനാൽ, സ്വത്ത് തട്ടാൻ ചികിത്സ നൽകാതെ കൊലപ്പെടുത്തിയെന്ന കുറ്റാരോപണവും ഇവർക്കെതിരെ കാത്തിരിക്കുന്നു. നാട്ടുകാർ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി നേരത്തേതന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം മറവുചെയ്തതും മരിച്ചത് വലിയമ്മയുടെ മകനാണെന്ന് പൊലീസിൽ വ്യാജമൊഴി നൽകിയതും പ്രതികളുടെ കുരുക്ക് മുറുക്കും. ബാലകൃഷ്ണൻ ഭർത്താവാണെന്നുകാണിച്ച് പയ്യന്നൂർ മുൻസിഫ് കോടതിയിൽ നൽകിയ സത്യവാങ്മൂലമാണ് മറ്റൊരു കുറ്റം. വില്ലേജ് ഓഫിസറെയും തഹസിൽദാറെയും ക്ഷേത്ര കമ്മിറ്റിയെയും കബളിപ്പിച്ച് വിവാഹരേഖ അടക്കം സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയതിനും കേസുണ്ടാവും. വില്ലേജ് ഓഫിസറും തഹസിൽദാറും വഞ്ചനാകുറ്റത്തിന് കേസ് ഫയൽ ചെയ്ത്, മാപ്പുസാക്ഷിയാവാനുള്ള നീക്കം നടക്കുന്നതായും അറിയുന്നു. തിരുവനന്തപുരം കനറാ ബാങ്കിനെ കബളിപ്പിച്ച് 66,000 രൂപ പിൻവലിച്ചതാണ് മറ്റൊരു കേസ്. സംഭവത്തിൽ ബാങ്ക് കേസ് കൊടുക്കാനിടയുണ്ട്. ഇതിനുപുറമെ ബാലകൃഷ്ണെൻറ തിരുവനന്തപുരത്തെ വീടും പറമ്പും വാങ്ങിയ നിഷ എന്ന സ്ത്രീ നൽകാനിരിക്കുന്ന വഞ്ചന കേസുമുണ്ടാകും. ഇതിനെല്ലാം പുറമെ ട്രഷറി വകുപ്പിനെ കബളിപ്പിച്ച് പന്ത്രണ്ടര ലക്ഷത്തോളം രൂപയുടെ പെൻഷൻ കൈപ്പറ്റിയെന്ന സർക്കാർ കേസും പ്രതികളെ കാത്തിരിക്കുന്നു. അന്വേഷണം ശരിയായ രീതിയിൽ നടക്കുകയാണെങ്കിൽ പ്രതിയായ അഭിഭാഷകക്കും ഭർത്താവിനും സഹോദരിക്കും കോടതിയിൽ നിന്നിറങ്ങാൻ നേരമുണ്ടാവില്ല. എന്നാൽ, ഒന്നാം പ്രതിയായ ജാനകി കേസിൽ ബലിയാടാണെന്നതും വസ്തുതയാണ്. അതിനിടെ, ബാലകൃഷ്ണെൻറ സഹായിയായി തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്ന സ്ത്രീയെ സാക്ഷിയാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതും പ്രതികൾക്കെതിരെ ശക്തമായ തെളിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story