Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുരസ്​കാര നിറവിൽ...

പുരസ്​കാര നിറവിൽ പി.കെ; ആഹ്ലാദത്തിൽ കടവത്തൂർ ഗ്രാമം

text_fields
bookmark_border
പാനൂർ: മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ നേതാവുമായിരുന്ന ഇ. അഹമ്മദി​െൻറ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ ദേശീയ അവാർഡ് പൊട്ടങ്കണ്ടി അബ്ദുല്ലക്ക് ലഭിച്ചതി​െൻറ ആഹ്ലാദത്തിലാണ് കടവത്തൂർ ഗ്രാമം. മദീന ഗ്രൂപ് സംരംഭങ്ങളുടെ ചെയർമാനും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവുമായ പി.കെ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പൊട്ടങ്കണ്ടി അബ്ദുല്ലയുടെ ജന്മനാടാണ് കടവത്തൂർ. രാഷ്ട്രീയ,- സാമൂഹിക,- ജീവകാരുണ്യ - വ്യാവസായിക മേഖലയിലെ നിറസാന്നിധ്യമാണ് പി.കെ. നാലു പതിറ്റാണ്ടു പിന്നിട്ട പ്രവാസ ജീവിതത്തോടൊപ്പം ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന മദീന ഗ്രൂപ് സംരംഭങ്ങളുടെ അമരക്കാരനുമാണ് ഇദ്ദേഹം. നാട്ടിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇദ്ദേഹത്തി​െൻറ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഈയിടെ ആരംഭിച്ച കോടിയേരി മലബാർ കാൻസർ സ​െൻററിന് സമീപത്തെ സി.എച്ച് സ​െൻററി​െൻറ നിർമാണത്തിലും വലിയ പങ്കുവഹിച്ചു. ഇ. അഹമ്മദുമായി വളരെയധികം വ്യക്തിബന്ധം കാത്തു സൂക്ഷിച്ചിരുന്നയാളായിരുന്നു പി.കെ. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 10ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story