Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈത്തറി നെയ്​ത്ത്​​...

കൈത്തറി നെയ്​ത്ത്​​ പരിശീലനപദ്ധതി വ്യാപകമാകുന്നു

text_fields
bookmark_border
കൂത്തുപറമ്പ്: ഹാൻവീവി​െൻറ നേതൃത്വത്തിൽ നടക്കുന്ന കൈത്തറി നെയ്ത്ത് പരിശീലനപദ്ധതി ജില്ലയിൽ വ്യാപകമാകുന്നു. ആദ്യഘട്ടത്തിൽ കൂത്തുപറമ്പ് മേഖലയിലെ മൂന്നു കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലനപരിപാടിയിലേക്ക് 170ഓളം പേരെയാണ് െതരഞ്ഞെടുത്തത്. സ്കൂൾ കുട്ടികൾക്ക് കൈത്തറി യൂനിഫോം നിർബന്ധമാക്കിയുള്ള സർക്കാറി​െൻറ തീരുമാനം നിലവിൽവന്ന സാഹചര്യത്തിലാണ് കൂടുതൽ നെയ്ത്ത് തൊഴിലാളികളെ ഹാൻവീവി​െൻറ നേതൃത്വത്തിൽ വളർത്തിയെടുക്കുന്നത്. ഒരുകാലത്ത് കേരളത്തി​െൻറ നട്ടെല്ലായിരുന്നു കൈത്തറി നെയ്ത്ത് മേഖല. നിരവധി കുടുംബങ്ങളാണ് പരമ്പരാഗത തൊഴിൽമേഖലയായ ഇതിനെ ആശ്രയിച്ച് ജീവിച്ചിരുന്നത്. എന്നാൽ, യന്ത്രത്തറികളുടെ ആധിക്യവും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തുണിവരവും കൂടിയതോടെ കൈത്തറിമേഖലയുടെ പ്രതാപം മങ്ങുകയായിരുന്നു. അതോടൊപ്പം തൊഴിലാളികളിൽ പലരും ഉയർന്നവേതനമുള്ള മറ്റ് തൊഴിലുകൾ തേടിപ്പോയതും പുതിയ തലമുറ കുറഞ്ഞവരുമാനമുള്ള തൊഴിലിനെ കൈവിട്ടതും മേഖലയുടെ തകർച്ചക്ക് ആക്കംകൂട്ടി. ഇതിനിടയിലാണ് കൈത്തറിമേഖലയുടെ രക്ഷക്ക് സംസ്ഥാന സർക്കാർ രംഗെത്തത്തിയത്. സ്കൂളുകളിൽ കൈത്തറി യൂനിഫോം നിർബന്ധമാക്കിയതോടെ വൻപ്രതീക്ഷയാണ് മേഖലയിൽ വീണ്ടും ഉണ്ടായത്. ഇതി​െൻറ ഭാഗമായാണ് ഹാൻവീവി​െൻറ നേതൃത്വത്തിൽ ജില്ലയിൽ 170ഓളം പേർക്ക് പരിശീലനം നൽകുന്നത്. തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ സഹകരണത്തോടെയാണ് പരിശീലനം. ആദ്യഘട്ടത്തിൽ ശങ്കരനെല്ലൂർ, വേങ്ങാട്, കൂത്തുപറമ്പ് നെയ്ത്ത് സഹകരണസംഘങ്ങളിൽ െവച്ചാണ് പരിശീലനം. മൂന്നു മാസം നീളുന്ന പരിശീലനത്തെത്തുന്നവർക്ക് 4000 രൂപ ഹാൻവീവ് സ്റ്റൈപൻഡും നൽകും. സ്വയംതൊഴിൽ സംരംഭം ഒരുക്കാനുള്ള പരിശീലനമാണ് അധികൃതർ നൽകിവരുന്നത്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ജോലിനൽകാനുള്ള സൗകര്യവും ഹാൻവീവ് ഒരുക്കും. വീടുകളിൽതന്നെ തറികൾ സ്ഥാപിച്ചാണ് സ്ഥിരം ജോലി നൽകുക.
Show Full Article
TAGS:LOCAL NEWS 
Next Story