Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:26 AM GMT Updated On
date_range 3 Aug 2017 9:26 AM GMTറേഷൻ കാർഡ് വിതരണം എട്ട് മുതൽ
text_fieldsbookmark_border
തലശ്ശേരി: താലൂക്കിലെ രണ്ടാംഘട്ട റേഷൻ കാർഡ് വിതരണം അതത് റേഷൻ കടകൾ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഒാഫിസുകളിൽ ആഗസ്റ്റ് എട്ട് മുതൽ നടക്കും. ചൊക്ലി, കതിരൂർ, ധർമടം, ന്യൂ മാഹി, പിണറായി പഞ്ചായത്തുകളിൽ ആഗസ്റ്റ് എട്ടിനും കൂത്തുപറമ്പ്, മാങ്ങാട്ടിടം, മാലൂർ, കോളയാട്, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിൽ ഒമ്പതിനും പാനൂർ, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, കൂടാളി, വേങ്ങാട്, കീഴല്ലൂർ പഞ്ചായത്തുകളിൽ പത്തിനും കാർഡുകൾ വിതരണം ചെയ്യും. പന്ന്യന്നൂരിലും മൊകേരിയിലും പാട്യത്തും 16നും കോട്ടയത്ത് 17നും വിതരണം ചെയ്യും. എരഞ്ഞോളി പഞ്ചായത്തിലെ റേഷൻ കടകളിലെ കാർഡുകൾ 16ന് പെരുന്താറ്റിൽ ശ്രീനാരായണ മഠത്തിലാണ് വിതരണം ചെയ്യുക. തലശ്ശേരി നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, 15, 20, 25 നമ്പർ റേഷൻ കടകളിലെ കാർഡുകൾ എട്ടിനും 10,12, 22, 26, 30, 38 കടകളിലേത് 11നും നാല്, 35, 36, 39, 40, 41, 42, 43, 387 കടകളിലെ കാർഡുകൾ 14നും 23, 302, 303, 306, 308, 310, 311, 313, 377, 384 കടകളിലേത് 16നും തലശ്ശേരി മിനി സിവിൽ സ്റ്റേഷനിൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story