Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:26 AM GMT Updated On
date_range 3 Aug 2017 9:26 AM GMTഉബൈദുല്ല മദനിക്ക് നാടിെൻറ വിട
text_fieldsഇരിക്കൂർ: കേരള നദ്വത്തുൽ മുജാഹിദ് നേതാവും പണ്ഡിതനും അധ്യാപകനുമായിരുന്ന കെ.എ. ഉബൈദുല്ല മദനിയുടെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മുജാഹിദ് സംഘടനയുടെ ജില്ല ജനറൽ സെക്രട്ടറിയായും പണ്ഡിതസംഘടനയായ ജംഇയ്യതുൽ ഉലമയുടെ സംസ്ഥാനസമിതി അംഗമായും ഏറക്കാലം കർമരംഗത്ത് സജീവമായിരുന്നു. പണ്ഡിതനായ പിതാവിെൻറകൂടെ സഹവസിച്ച് കർമശാസ്ത്രരംഗത്ത് അവഗാഹം നേടിയ ഉബൈദുല്ല മദനി കർമശാസ്ത്ര വിഷയങ്ങളിൽ മികച്ച സേവനമാണ് നിർവഹിച്ചത്. കഴിഞ്ഞ റമദാനിലും ഹദീസ്-ഖുർആൻ പഠനക്ലാസുകൾക്ക് നേതൃത്വം നൽകിവരുകയായിരുന്നു. പുളിക്കൽ കോളജിൽ വിദ്യാർഥിയായിരിക്കെ വിവിധ പത്രമാസികകളിൽ പഠനാർഹമായ ലേഖനങ്ങളെഴുതി ശ്രദ്ധ പിടിച്ചുപറ്റി. 'തൗഹീദിെൻറ പാത' എന്ന ഗ്രന്ഥവും പുറത്തിറക്കി. വീട്ടിൽ ഒരു മുറി മുഴുവൻ ലൈബ്രറിയായിരുന്നു. സർക്കാർ അധ്യാപകനായി ചേർന്നതുമുതൽ സേവനമനുഷ്ഠിച്ച സ്കൂളുകളിലെല്ലാം മാതൃകാ അധ്യാപകനായി. സ്കൂളിലെ എല്ലാ കുട്ടികളുമായി ഹൃദയംതൊട്ട ബന്ധമായിരുന്നു. ഒാരോരുത്തരുടെയും കുടുംബപശ്ചാത്തലം അറിഞ്ഞ് ഒാരോ കുട്ടിയുടെ കഴിവിനെക്കുറിച്ചും പോരായ്മകളെ കുറിച്ചും രക്ഷിതാക്കളുമായി പങ്കിടുമായിരുന്നു. സാമൂഹിക-സാംസ്കാരിക രംഗത്ത് ഉബൈദ് മാസ്റ്റർ നിറസാന്നിധ്യമായിരുന്നു. ഉബൈദുല്ല മദനിയുടെ നിര്യാണവാർത്ത അറിഞ്ഞയുടൻ ജീവിതത്തിെൻറ വിവിധമേഖലകളിൽപെട്ട നൂറുകണക്കിനാളുകളാണ് വീട്ടിലും പള്ളികളിലെ മയ്യിത്ത് നമസ്കാരത്തിനും എത്തിയത്. മരമില്ലിനു സമീപത്തെ മസ്ജിദുൽ ബിലാലിലും ആയിപ്പുഴ മന്ന പള്ളിയിലും നടന്ന മയ്യിത്ത് നമസ്കാരത്തിലും നൂറുകണക്കിനാളുകൾ പെങ്കടുത്തു. ആയിപ്പുഴ മന്ന ഖബർസ്ഥാനിൽ ഖബറടക്കി. ഡോ. എ.എ. ബഷീർ, ഡോ. പി. മുഷ്താഖ്, ടി.കെ. മുഹമ്മദലി, എൻ.എം. ഷഫീഖ്, ഇസ്ഹാഖലി കല്ലിക്കണ്ടി, സി.പി. സലീം, മഹമൂദ് വാരം, പി. സുകുമാരൻ, പ്രഫ. ശംസുദ്ദീൻ പാലക്കോട്, പി. അശ്റഫ് ഹാജി, മുഹമ്മദ് ഷൈജൽ, അലി ശ്രീകണ്ഠപുരം, കൊട്ടാരത്തിൽ മൂസ, സി.എച്ച്. ഉസ്മാൻ ഫാറൂഖി തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. പി.ടി.എ യോഗം ഇരിക്കൂർ: കമാലിയ മദ്റസ എ.യു.പി സ്കൂൾ പി.ടി.എ ജനറൽബോഡി യോഗം മാനേജർ കെ.ടി. അനസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.സി. മായിൻഹാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. അനിത റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. മൊയ്തീൻകുഞ്ഞി മാസ്റ്റർ, എൻ.വി. അശ്റഫ് എന്നിവർ സംസാരിച്ചു. പി. അനിത സ്വാഗതവും പി. അയ്യൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ.വി. അശ്റഫ് (പ്രസി), നൗഷാദ് കാരോത്ത് (വൈസ് പ്രസി), പി. അനിത (സെക്ര). മദർ പി.ടി.എ: എ.പി. ജുവൈരിയ (പ്രസി).
Next Story