Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 7:59 AM GMT Updated On
date_range 3 Aug 2017 7:59 AM GMTപ്രവാസി വോട്ടിന് അംഗീകാരം
text_fieldsപ്രവാസി വോട്ടിന് അംഗീകാരം ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി. ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭയിൽ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ച് വോട്ടു രേഖപ്പെടുത്താൻ അവസരമുണ്ടാകും. നിലവിൽ തൊഴിൽ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാർക്ക് തെരഞ്ഞെടുപ്പുകളിൽ വോട്ടു രേഖപ്പെടുത്താൻ നേരിട്ട് രാജ്യത്തെത്തണം. ഇതിനു പകരം, നിലവിൽ അവർ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ പകരക്കാർക്ക് സ്വന്തം മണ്ഡലത്തിൽ അവസരം നൽകുകയോ വേണമെന്നതുൾപെടെ നിർദേശങ്ങളാണ് സർക്കാറിനു മുന്നിലുണ്ടായിരുന്നത്. ഒാൺലൈനായി ബാലറ്റ് പേപറുകൾ ഏറ്റവുമടുത്ത എംബസികളിലോ കോൺസുലേറ്റുകളിലോ എത്തിച്ച് വോട്ടു രേഖപ്പെടുത്തുന്ന രീതി വേണമെന്ന് പ്രവാസികളും ആവശ്യമുന്നയിച്ചിരുന്നു. ഇത് പോസ്റ്റൽ ബാലറ്റ് പോലെ പരിഗണിക്കാമെന്നതാണ് അനുകൂല ഘടകം. എന്നാൽ, ആവശ്യമായ നിർദേശങ്ങൾ പാലിച്ച് പകരക്കാരെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുന്ന സംവിധാനത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. നിലവിൽ മണ്ഡലത്തിൽ താമസിക്കുന്ന ആളായിരിക്കണം എന്നതു മാത്രമാണ് നിബന്ധന. നിലവിലെ ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റംവരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന് ജൂലൈ 21ന് സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഇതിെൻറ തുടർച്ചയായാണ് നടപടി വേഗത്തിലാക്കിയത്.
Next Story