Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കോൾ കേരള:...

സ്​കോൾ കേരള: ഒന്നാംവർഷ പ്രവേശനം

text_fields
bookmark_border
കണ്ണൂർ: സ്കോൾ കേരള മുഖേന വൊക്കേഷനൽ ഹയർ സെക്കൻഡറി ബി ഗ്രൂപ് വിദ്യാർഥികൾക്ക് അഡീഷനൽ മാത്തമാറ്റിക്സി​െൻറ 2017-19 ബാച്ചിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർ സംസ്ഥാനത്തെ ഏതെങ്കിലും െറഗുലർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബി ഗ്രൂപ്പിൽ ഒന്നാംവർഷം പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്സൈറ്റിൽ ഓൺലൈനായിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്േട്രഷൻ ഫീസായി 400 രൂപ, ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടിനൊപ്പം ലഭിക്കുന്ന ചലാനിൽ ഏതെങ്കിലും പോസ്റ്റ് ഒാഫിസ് മുഖേനയാണ് അടക്കേണ്ടത്. ആഗസ്റ്റ് 12വരെ പിഴകൂടാതെയും 25 രൂപ പിഴയോടുകൂടി 17വരെയും ഫീസ് അടക്കാം. ഓൺലൈൻ രജിസ്േട്രഷനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട്, ഫീസ് അടച്ച ചലാൻ, മറ്റ് നിർദിഷ്ട രേഖകൾ എന്നിവ സഹിതം ആഗസ്റ്റ് 18ന് മുമ്പ് അതത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുമ്പാകെ സമർപ്പിക്കണം. ഫോൺ: 04712-342950, 2342950, 2342271. ധനസഹായം കണ്ണൂർ: ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങളുടെ വർക്ക് ഷെഡ് നവീകരണം, വ്യക്തിഗത വർക്ക് ഷെഡ് നവീകരണം, ഡൈഹൗസ് നവീകരണം എന്നീ പദ്ധതികൾക്ക് സാമ്പത്തികസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും വിവരങ്ങളും ജില്ല വ്യവസായകേന്ദ്രം ഓഫിസിൽ ലഭിക്കും. ഫോൺ: 04972-707522.
Show Full Article
TAGS:LOCAL NEWS 
Next Story