Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോദി ഇസ്രായേലിെൻറ...

മോദി ഇസ്രായേലിെൻറ മാതൃക സ്വീകരിക്കുന്നു ^പി. ജയരാജൻ

text_fields
bookmark_border
മോദി ഇസ്രായേലി​െൻറ മാതൃക സ്വീകരിക്കുന്നു -പി. ജയരാജൻ തൃക്കരിപ്പൂർ: ഇസ്രായേലി​െൻറ മതാധിഷ്ഠിത രാഷ്ട്ര സങ്കൽപം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മോദിയെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തി​െൻറ ഭാഗമായുള്ള തെക്കൻ മേഖല ജാഥ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി കുടുംബം ഉപേക്ഷിച്ചത് രാജ്യത്തിനുവേണ്ടിയല്ലെന്നും ആർ.എസ്.എസിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സി.വി. കണ്ണൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ശിവജി വെള്ളിക്കോത്ത്, സി.ജെ. സജിത്ത്, ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ, എം. രാജീവൻ, ഷാലു മാത്യു, കെ.പി. രാജീവൻ, രതീഷ് കുതിരുമ്മൽ, സി. നാരായണൻ എന്നിവർ സംസാരിച്ചു. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. നവലിബറൽ നയങ്ങളെ ചെറുക്കുക, മത നിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി 15ന് ഏരിയ കേന്ദ്രങ്ങളിലാണ് യുവജന പ്രതിരോധം സംഘടിപ്പിക്കുന്നത്. തെക്കൻ മേഖല ജാഥ ബുധനാഴ്ച രാവിലെ പത്തിന് ഓരിയിൽനിന്ന് പ്രയാണം ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story