Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right19ാമത്​ എൻ.ഡി.എ...

19ാമത്​ എൻ.ഡി.എ മന്ത്രിസഭ പുതുച്ചേരി ഭരിക്കും ^ബി.എൽ. സന്തോഷ്

text_fields
bookmark_border
19ാമത് എൻ.ഡി.എ മന്ത്രിസഭ പുതുച്ചേരി ഭരിക്കും -ബി.എൽ. സന്തോഷ് മാഹി: ഭരണഘടന അനുശാസിക്കുന്ന രീതിയിൽ നിയോഗിക്കപ്പെട്ട നോമിനേറ്റഡ് എം.എൽ.എമാരെ നിയമസഭയിൽ പ്രവേശിപ്പിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യയിലെ 19ാമത്തെ എൻ.ഡി.എ മന്ത്രിസഭ ഉടൻ പുതുച്ചേരി ഭരിക്കുമെന്ന് ബി.ജെ.പി അഖിലേന്ത്യ ഓർഗനൈസേഷൻ സെക്രട്ടറി ബി.എൻ.സന്തോഷ്. പുതുച്ചേരി സൊക്കനാഥൻ പേട്ടയിൽ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമി​െൻറ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ മടികാണിച്ചവർ ഇന്ന് അദ്ദേഹത്തി​െൻറ ജന്മനാട്ടിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച സ്മാരക സമർപ്പണ ചടങ്ങിൽ കാത്തു കെട്ടിക്കിടക്കുകയായിരുന്നു. മുൻ കോൺഗ്രസ് സർക്കാറുകളുടെ ചീഞ്ഞുനാറുന്ന അഴിമതിക്കഥകൾ ഓരോ ദിവസവും വന്നു കൊണ്ടിരിക്കെ കോൺഗ്രസ് മുക്ത ഭാരതം അകലെയല്ലെന്ന് ജനം മനസ്സിലാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ സ്വാമിനാഥൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട കെ.ജി. ശങ്കർ, സെൽവ ഗണപതി എന്നിവരെ വേദിയിൽ അനുമോദിച്ചു. മാഹിയിൽ നിന്ന് എക്സിക്യൂട്ടിവ് അംഗം വിജയൻ പൂവ്വച്ചേരി, മേഖല പ്രസിഡൻറ് സത്യൻ കുനിയിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story