Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിണറായിയുടെ...

പിണറായിയുടെ ഫാഷിസ്​റ്റ്​ ഭരണത്തിൽ ജനം പൊറുതിമുട്ടുന്നു ^രാജ്​മോഹൻ ഉണ്ണിത്താൻ

text_fields
bookmark_border
പിണറായിയുടെ ഫാഷിസ്റ്റ് ഭരണത്തിൽ ജനം പൊറുതിമുട്ടുന്നു -രാജ്മോഹൻ ഉണ്ണിത്താൻ ഇരിട്ടി: നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പാർട്ടി അണികളെ ഉപയോഗിച്ച് ഫാഷിസം നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പായം മണ്ഡലം കോളിക്കടവ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്നുപറഞ്ഞ് അധികാരത്തിലേറിയവർ ജനങ്ങളെ ദുരിതത്തിലാക്കി ആനന്ദം കൊള്ളുകയാണ്. ജന്മി- അടിയാള വ്യവസ്ഥയിലെന്ന പോലെയാണ് മുഖ്യമന്ത്രി ജനങ്ങേളാട് പെരുമാറുന്നത്. ക്രമസമാധാന പ്രശ്നത്തിൽ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സാഹചര്യം കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഇന്ദിരാജി അനുസ്മരണം നടത്തി. ബൂത്ത് പ്രസിഡൻറ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. െസക്രട്ടറി അഡ്വ. സജീവ് ജോസഫ്, ബ്ലോക്ക് പ്രസിഡൻറ് തോമസ് വർഗീസ്, ഡെയ്സി മാണി, എം.ജെ. ജോൺ, മണ്ഡലം പ്രസിഡൻറ് ഷൈജൻ ജേക്കബ്, കെ. അനീഷ്, പി.സി. പോക്കർ, മൂര്യൻ രവീന്ദ്രൻ, ജാൻസി തോമസ്, ജോസ് മാടത്തിൽ, മാത്യു ജോസഫ് വരമ്പുങ്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story