Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീലിമംഗലം, ഇരിട്ടി...

നീലിമംഗലം, ഇരിട്ടി പാലങ്ങൾ പരിശോധിക്കാൻ ലോകബാങ്ക്​ വിദഗ്​ധർ എത്തുന്നു

text_fields
bookmark_border
കോട്ടയം: നിർമാണത്തിനിടെ ബലക്ഷയം സംഭവിച്ച കോട്ടയം എം.സി റോഡിലെ നീലിമംഗലം പാലവും കണ്ണൂർ ഇരിട്ടി പാലവും ലോകബാങ്ക് വിദഗ്ധർ പരിശോധിക്കും. കെ.എസ്.ടി.പി രണ്ടാംഘട്ട നിർമാണം വിലയിരുത്താൻ സെപ്റ്റംബറിൽ സംസ്ഥാനത്ത് എത്തുന്ന ലോകബാങ്ക് സംഘത്തോടൊപ്പം പാലം പരിശോധനക്കുള്ള വിദഗ്ധരും ഉണ്ടാകുമെന്ന് െക.എസ്.ടി.പി ഉന്നതർ അറിയിച്ചു. ഇതോടൊപ്പം നിർമാണം പൂർത്തിയാക്കിയ മറ്റ് പാലങ്ങളും പരിശോധിക്കും. നിർമാണം പൂർത്തിയാക്കും മുമ്പ് പാലങ്ങൾക്ക് ബലക്ഷയം കണ്ടെത്തിയത് ലോകബാങ്ക് ഗൗരവമായാണ് കാണുന്നതെന്നും കരാറുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നും പൊതുമരാമത്ത് അധികൃതരും വ്യക്തമാക്കി. െക.എസ്.ടി.പി രണ്ടാംഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ നീലിമംഗലം പാലത്തിൽ ഉദ്ഘാടനത്തിന് മുമ്പുതന്നെ വിള്ളൽ കണ്ടതോടെ ഗതാഗതം നിരോധിച്ചിരുന്നു. ഇരിട്ടി പാലത്തി​െൻറ തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയതോടെ ഇവിടെയും ഗതാഗതം നിരോധിച്ചു. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി സർക്കാറും പൊതുമരാമത്ത് വകുപ്പും ലോകബാങ്കിന് റിപ്പോർട്ടും നൽകി. നീലിമംഗലത്തെ പഴയ പാലം പൊളിച്ചുനീക്കാതിരുന്നതിനാലാണ് എം.സി റോഡിലെ ഗതാഗതം തടസ്സപ്പെടാതിരുന്നത്. ശക്തമായ കുത്തൊഴുക്കുള്ള മീനച്ചിലാറിനു കുറുകെയാണ് പാലം. ഇത് പൊളിച്ചുമാറ്റണമെന്നാണ് പൊതുമരാമത്ത് വകുപ്പി​െൻറ നിലപാടേത്ര. പാലം പണി പൂർത്തിയാക്കിയിട്ട് ഏഴുമാസമായി. വിള്ളല്‍ കണ്ടതിനെത്തുടര്‍ന്നു ബംഗളൂരു ആസ്ഥാനമായ കമ്പനി വീണ്ടും ഭാരപരിശോധന നടത്തിയിരുന്നു. എന്നാൽ, ഇതിൽ പൊതുമരാമത്ത് വകുപ്പ് തൃപ്തരല്ല. നാലു ടോറസ് ലോറികളില്‍ ഓരോന്നിലും 38.2 ടണ്‍ വീതം ഭാരം കയറ്റി 24 മണിക്കൂര്‍ നിര്‍ത്തിയിട്ടായിരുന്നു പരിശോധന. പാലത്തില്‍ കയറ്റാവുന്ന പരമാവധി ഭാരമായിരുന്നു ഇത്. അതേസമയം, പാലം ഇപ്പോഴും ഗതാഗതത്തിന് അനുയോജ്യമാണെന്നാണ് കെ.എസ്.ടി.പി നിലപാട്. പാലം ബലപ്പെടുത്തി നവംബറില്‍ എം.സി. റോഡ് നവീകരണത്തി​െൻറ രണ്ടാം ഘട്ടം പൂര്‍ത്തിയാകും മുമ്പ് പാലം തുറന്നുകൊടുക്കാന്‍ കഴിയുമെന്നും അവർ പറയുന്നു. എന്നാൽ, ബലക്ഷയം മാറ്റിയശേഷം മാത്രം ഗതാഗതത്തിനു തുറന്നു നൽകിയാൽ മതിയെന്നാണ് കോട്ടയം ജില്ല കലക്ടറും സർക്കാറിനു റിപ്പോർട്ടും നൽകിയിട്ടുള്ളത്. ഇരിട്ടി പാലവും ചൊവ്വാഴ്ച കെ.എസ്.ടി.പി സംഘം പരിശോധിച്ചു. പുതിയ പാലത്തിലൂടെ ഗതാഗതം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഇക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകും. സി.എ.എം. കരീം
Show Full Article
TAGS:LOCAL NEWS 
Next Story