Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുസ്​തകോത്സവം

പുസ്​തകോത്സവം തുടങ്ങി

text_fields
bookmark_border
കണ്ണൂർ: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം ഉദ്ഘാടനവും പുസ്തക പ്രകാശനവും കണ്ണൂർ മഹാത്മ മന്ദിരത്തിൽ ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഇൗ വർഷത്തെ ഇടശ്ശേരി അവാർഡ് നേടിയ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മലയാള നിരൂപണം -അടരുകൾ അടയാളങ്ങൾ' പുസ്തകത്തി​െൻറ ഗ്രന്ഥകർത്താവായ ഡോ. വത്സലൻ വാതുശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. ഡോ. ബി. പാർവതി രചിച്ച 'തലശ്ശേരിയുടെ നവോത്ഥാനം', പയ്യന്നൂർ കുഞ്ഞിരാമൻ രചിച്ച പി. കൃഷ്ണപിള്ള (ജീവചരിത്രം), പി. കേശവദേവ് (ജീവചരിത്രം), ജി.ഡി. നായർ രചിച്ച ഡോ. എസ്. രാധാകൃഷ്ണൻ (ജീവചരിത്രം) എന്നീ പുസ്തകങ്ങൾ എം.എൽ.എ പ്രകാശനം ചെയ്തു. ആഗസ്റ്റ് ഏഴുവരെ രാവിലെ 9.30 മുതൽ വൈകീട്ട് 7.30വരെ നടക്കുന്ന മേളയിൽ 3500ഒാളം ശീർഷകങ്ങളിൽ പുസ്തകം ലഭ്യമാകും. 20 മുതൽ 60 ശതമാനം വരെ വിലക്കുറവുമുണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story