Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:26 AM GMT Updated On
date_range 2 Aug 2017 9:26 AM GMT35 ബൂത്തുകളിലും വിഡിയോ ചിത്രീകരണത്തിന് നിർദേശം
text_fieldsകണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും അഴിമതിയും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി, ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ നിർദേശം നൽകി. 35 ബൂത്തുകളിലും വിഡിയോ ചിത്രീകരണത്തിന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമീഷൻ നിർദേശം നൽകി. ബൂത്തുകളിലെ വോട്ടർമാരുടെ നിര, സുരക്ഷ ജീവനക്കാരുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ, പരിസരത്തെ മറ്റ് സംഭവങ്ങൾ എന്നിവയാകും റെക്കോഡ് ചെയ്യുക. കേരള മുനിസിപ്പാലിറ്റി ആക്ടിെൻറ 145 മുതൽ 155 വരെയും 159, 161, 162 എന്നീ വകുപ്പുകൾ പ്രകാരവും ആരെങ്കിലും തെരഞ്ഞെടുപ്പ് കുറ്റങ്ങൾ ചെയ്യുന്നതായി ബോധ്യപ്പെട്ടാൽ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ െപാലീസ് അധികാരികളെ അറിയിക്കേണ്ടതും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുമാണ്. പോളിങ് ദിവസം നഗരസഭയിലെ 35 ബൂത്തുകളിലും കമീഷൻ ലൈവ് വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള മോക്പോൾ മുതൽ വോട്ടെടുപ്പ് അവസാനിച്ച് വോട്ടിങ് മെഷീൻ സീൽ ചെയ്യുന്നതുവരെയുള്ള വിവരങ്ങളാകും വെബ്കാസ്റ്റിങ്ങിലൂടെ ലഭിക്കുക. വോട്ടറെ തിരിച്ചറിയുന്നതിനുള്ള പരിശോധന, മഷി പുരട്ടൽ, പോളിങ് ഏജൻറുമാരുടെ പ്രവർത്തനം, ബൂത്തിനുള്ളിൽ നടക്കുന്ന മറ്റ് സംഭവങ്ങൾ എന്നിവയാകും കാമറ പകർത്തുക.
Next Story