Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദ്രുവ്​ ശർമ...

ദ്രുവ്​ ശർമ നിര്യാതനായി

text_fields
bookmark_border
ബംഗളൂരു: കന്നട നടനും ക്രിക്കറ്റ് താരവുമായ ദ്രുവ് ശർമ (35) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ബധിര–മൂകരുടെ ക്രിക്കറ്റിൽ ദേശീയ കുപ്പായമണിഞ്ഞിട്ടുള്ള ദ്രുവ് 2015ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. സാൻഡൽവുഡിലെ താരങ്ങളോടൊപ്പം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും കളത്തിലിറങ്ങി. 10 വർഷംമുമ്പ് പുറത്തിറങ്ങിയ സ്നേഹാഞ്ജലിയാണ് ആദ്യ ചിത്രം. ക്രിക്കറ്റിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങിയ ദ്രുവി​െൻറ ബാഗ്ലൂർ 560023, തിപ്പജ്ജി സർക്കിൾ തുടങ്ങിയ സിനിമകൾ ഹിറ്റായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സാൻഡൽവുഡിലെ നിരവധി നടന്മാർ വീട്ടിലെത്തി. ചൊവ്വാഴ്ച വൈകീട്ട് കുറുബറഹള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story