Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:23 AM GMT Updated On
date_range 2 Aug 2017 9:23 AM GMTതകർന്നുവീഴാറായ കെട്ടിടത്തിൽ ജീവൻ പണയപ്പെടുത്തി കാക്കിപ്പട
text_fieldsശ്രീകണ്ഠപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസുകാർ, തങ്ങളുടെ ജീവന് ആര് സംരക്ഷണം നൽകുമെന്നാണ് ചോദിക്കുന്നത്. തകർന്നുവീഴാറായ സ്റ്റേഷൻ കെട്ടിടം. മഴപെയ്താൽ ചോർന്നൊലിക്കും. ഫയലുകളും മറ്റും സൂക്ഷിക്കാൻ സംവിധാനമില്ല. എന്തിനേറെ പറയുന്നു, പ്രതികളെ പിടിച്ചാൽ പാർപ്പിക്കാൻ ലോക്കപ് പോലുമില്ല. ഇതാണ് പയ്യാവൂർ പൊലീസ് സ്റ്റേഷെൻറ അവസ്ഥ. നിയമപാലകർ കടുത്ത അവഗണന േനരിടുകയാണിവിടെ. വർഷങ്ങളോളം പയ്യാവൂർ പഞ്ചായത്ത് ഒാഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നത്. കാലപ്പഴക്കത്താൽ നിലംപതിക്കുമെന്ന ഘട്ടത്തിൽ ഉപേക്ഷിച്ച കെട്ടിടം പിന്നീട് പൊലീസ് സ്റ്റേഷന് നൽകുകയായിരുന്നു. ലോക്കപ് ഇല്ലാത്തതിനാൽ പ്രതികളെ പിടിച്ചാൽ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയാണ് പാർപ്പിക്കുന്നത്. വനിത പൊലീസുകാർ ഉൾപ്പെടെ 35ഓളം പൊലീസുകാരുള്ള പയ്യാവൂർ സ്റ്റേഷനിൽ വസ്ത്രം മാറാൻ പോലും മുറിയില്ല. വിശ്രമ മുറിയുമില്ല. വിവിധ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുകയാണ് ചെയ്യുന്നത്. സ്‌റ്റേഷനിൽ സൂക്ഷിക്കുന്ന ഫയലുകൾക്ക് ഒരു സുരക്ഷയുമില്ല. പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയാൻ പയ്യാവൂർ കണ്ടകശ്ശേരിയിൽ ചർച്ച് നേതൃത്വത്തിൽ ഭൂമി വിട്ടുനൽകാൻ തയാറായിട്ടും റവന്യൂ-ആഭ്യന്തര വകുപ്പിെൻറ കെടുകാര്യസ്ഥതകൊണ്ട് ഒന്നും യാഥാർഥ്യമായില്ല. ഇതെപ്പോൾ തകർന്നുവീഴുമെന്നോർത്ത് ഒാരോ നിമിഷവും ഭീതിയോടെയാണ് സ്റ്റേഷനിൽ പൊലീസുകാർ കഴിയുന്നത്.
Next Story