Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:47 AM GMT Updated On
date_range 1 Aug 2017 9:47 AM GMTകടലാടിപ്പാറയിലെ തെളിവെടുപ്പ് തടയും – ജനകീയ സമിതി
text_fieldsകാസർകോട്: കടലാടിപ്പാറയിലെ ബോക്സൈറ്റ് കളിമൺ ഖനനത്തിനായി ആഗസ്റ്റ് അഞ്ചിന് നടത്താൻ നിശ്ചയിച്ച പൊതുതെളിവെടുപ്പ് തടയുമെന്ന് സർവകക്ഷി ജനകീയ സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശാപുര കമ്പനിക്ക് വേണ്ടി ഉദ്യോഗസ്ഥർ നടത്തുന്ന ഒത്തുകളിയാണ് തെളിവെടുപ്പ്. തെളിവെടുപ്പ് ഉപേക്ഷിക്കുകയും 2007ൽ നൽകിയ മൈനിങ് ലീസ് പിൻവലിക്കുകയും വേണം. ഇക്കാര്യം മന്ത്രി ഇ. ചന്ദ്രശേഖരന് എം.എൽ.എ ആയിരിക്കെ നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. കമ്പനി തയറാക്കിയ വ്യാജ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഇൗ റിപ്പോർട്ട് കമ്പനി തന്നെ പിൻവലിച്ചതാണ്. ശരിയായ പഠനം നടത്തിയ ശേഷം റിപ്പോർട്ട് നൽകുമെന്നുപറഞ്ഞ കമ്പനി ഇപ്പോഴും വ്യാജ റിപ്പോർട്ടുമായി രംഗത്തുവന്നിരിക്കുകയാണ്. പരിസ്ഥിതി ആഘാത പരിശോധനയുടെ അന്തഃസത്തക്ക് നിരക്കാത്ത പ്രവൃത്തിയാണ് ജില്ല കലക്ടർ ചെയ്തത്. കോടതി നിർദേശത്തിെൻറ മറവിൽ കമ്പനിയെ സഹായിക്കാനാണ് ശ്രമിക്കുന്നത്. പദ്ധതി പ്രദേശത്ത് തെളിവെടുപ്പ് നടത്താമെന്നിരിക്കെ 30 കിലോമീറ്റർ ദൂരെ മറ്റൊരു താലൂക്കിലാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പ് പ്രഹസനം പൂർത്തിയാക്കി കമ്പനിയെ സഹായിക്കുകയാണ് ലക്ഷ്യം. നിർദിഷ്ട ഖനന ഭൂമിയായ 82.65 ഏക്കർ കെ.എസ്.ഇ.ബിക്ക് സോളാർ പാർക്ക് സ്ഥാപിക്കാൻ നൽകിയത് ഇതേ കലക്ടറുടെ കാലത്തായിരുന്നു. അത് മറച്ചുവെച്ചാണ് തെളിവെടുപ്പിന് സർക്കാറിൽനിന്ന് അനുമതി തേടിയതെന്നും സമര സമിതി ആരോപിച്ചു. വാർത്തസമ്മേളനത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല, സി.വി. ഗോപാലകൃഷ്ണൻ, അഡ്വ. കെ.കെ. നാരായണൻ (കോൺഗ്രസ്), എസ്.കെ. ചന്ദ്രൻ (ബി.ജെ.പി), എൻ. പുഷ്പരാജൻ (സി.പി.െഎ), ബാബു ചെേമ്പന (കടലാടിപ്പാറ സംരക്ഷണ സമിതി), യു.വി. മുഹമ്മദ്കുഞ്ഞി (മുസ്ലിം ലീഗ്), എം. ഷഫീഖ് ( വെൽെഫയർ പാർട്ടി) എന്നിവർ പെങ്കടുത്തു.
Next Story