Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:47 AM GMT Updated On
date_range 1 Aug 2017 9:47 AM GMTഗർഭിണികളുടെയും നവജാത ശിശുക്കളുടെയും പരിരക്ഷക്ക് മൊബൈൽ ആപ്
text_fieldsകാസർകോട്: ജില്ലയിലെ പട്ടികവർഗക്കാരായ ഗർഭിണികൾ, നവജാത ശിശുക്കൾ എന്നിവരുടെ ആരോഗ്യ പരിരക്ഷയും പ്രതിരോധ കുത്തിവെപ്പുകളും ഉറപ്പുവരുത്തുന്നതിനായി ജില്ല പട്ടികവർഗ വികസന ഓഫിസ് പ്രത്യേക പദ്ധതി തയാറാക്കി. എസ്.ടി പ്രമോട്ടർമാർ, ആരോഗ്യപ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേകം മൊബൈൽ ആപ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ മാസവും രോഗാവസ്ഥ വിലയിരുത്തുകയും പ്രതിവിധികൾ നിർണയിക്കുകയും ചെയ്യും. ജില്ല മെഡിക്കൽ ഓഫിസർ, ജില്ല േപ്രാഗ്രാം മാനേജർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പ്രവർത്തനം ജില്ലതലത്തിൽ ജില്ല കലക്ടർ, പട്ടികവർഗ വികസന ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർ നിയന്ത്രിക്കും. എസ്.ടി പ്രമോട്ടർമാർക്ക് ആൻേഡ്രായ്ഡ് ഫോൺ റീചാർജ്, മൊബൈൽ ആപ് ഇൻസ്റ്റലേഷൻ, ഡാറ്റ കലക്ഷൻ, പ്രതിരോധ മരുന്നുകൾ, ഫുഡ് സപ്ലിമെൻറ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിനായി ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് ജില്ല ൈട്രബൽ െഡവലപ്മെൻറ് ഓഫിസർ പി. കൃഷ്ണപ്രകാശ് പറഞ്ഞു.
Next Story