Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:47 AM GMT Updated On
date_range 1 Aug 2017 9:47 AM GMTയുവാക്കളുടെ തിരോധാനം: ഒരാൾകൂടി കൊല്ലപ്പെട്ടു
text_fieldsതൃക്കരിപ്പൂർ: അഫ്‌ഗാനിസ്താനിലെ കുറോസാനിൽ സഖ്യസേന നടത്തിയ ഷെല്ലാക്രമണത്തിൽ കാസർകോട് തൃക്കരിപ്പൂർ സ്വദേശി എൻ.പി. മർവാൻ (24) കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നായി രാജ്യം വിട്ടവരിൽ കൊല്ലപ്പെടുന്ന നാലാമനാണ് മർവാൻ. ഒരാഴ്ച മുമ്പ് നടന്ന ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ചയാണ് മർവാെൻറ മൃതദേഹം കെണ്ടത്തി ഖബറടക്കിയത്. പടന്നയിൽ നിന്ന് അപ്രത്യക്ഷനായ അഷ്‌ഫാഖ് മജീദ് അയച്ച സന്ദേശത്തിൽ ലഭ്യമായ വിവരമനുസരിച്ച് ജൂലൈ 24നാണ് മർവാൻ കൊല്ലപ്പെട്ടത്. എന്നാൽ, ജൂലൈ 15നുശേഷം മർവാെൻറ സന്ദേശങ്ങൾ ഒന്നും കുടുംബാംഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ടെലിഗ്രാം ആപ് വഴി തിങ്കളാഴ്ച രാവിലെയാണ് അഫ്ഗാനിൽ നിന്നും അഷ്ഫാഖ് മജീദിെൻറ സന്ദേശം പിതാവിന് ലഭിച്ചത്. പടന്നയിലെ ചില നമ്പറുകളിലും സന്ദേശം ലഭിച്ചിരുന്നു. സന്ദേശം ഉടൻ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. വൈകീട്ടോടെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ദുരൂഹ സാഹചര്യത്തിൽ ഐ.എസിലേക്ക് പോയതായി പറയുന്നവരിൽ ഒരാളാണ് മർവാൻ. 2016 മേയ് 22ന് കോഴിക്കോട്ടേക്ക് മതപഠനത്തിന് എന്നുപറഞ്ഞു പുറപ്പെട്ട മർവാൻ പിന്നീട് മുംബൈയിലേക്ക് പോയി. അവിടെ നിന്നാണ് സംഘത്തിനൊപ്പം ചേർന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. ഇവരോടൊപ്പം പോയ പടന്നയിലെ ഹഫീസുദ്ദീൻ കഴിഞ്ഞ ജനുവരി 27നും പടന്ന വടക്കേപ്പുറത്തെ മുർഷിദ് അഹമ്മദ് ഏപ്രിൽ 23നും പാലക്കാട്ടെ ഈസ 28നും ഇതിനകം അഫ്‌ഗാനിൽ കൊല്ലപ്പെട്ടു. 2016 മേയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യത്തിന് പോകുന്നതായി അറിയിച്ച് നാടുവിട്ടവരാണ് ഐ.എസിൽ ചേർന്ന് കുറോസാനിൽ എത്തിപ്പെട്ടത്. പോയവരിൽ അധികവും ബംഗളൂരുവിലെ വിവിധ കാമ്പസുകളില്‍ നിന്നാണ് ബിരുദം നേടിയത്. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഇവരോടൊപ്പം പോയിരുന്നു. ഇവെരല്ലാം അഫ്ഗാനിലെ നാങ്കർഹാറിലാെണന്ന് എൻ.ഐ.എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. മർവാൻ മൂന്ന് മാസം മുമ്പ് വിദേശ യുവതിയെ വിവാഹം ചെയ്തതായി സംഘത്തലവനെന്ന് കരുതുന്ന അബ്ദുൽ റാഷിദിെൻറ സന്ദേശം ലഭിച്ചിരുന്നു.
Next Story