Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്​ലിം ലീഗ് ഓഫിസ്...

മുസ്​ലിം ലീഗ് ഓഫിസ് -ഉദ്ഘാടനം

text_fields
bookmark_border
കൂത്തുപറമ്പ്: മുസ്ലിം ലീഗ് ചെറുവാഞ്ചേരി കുന്നിനുതാഴ ശാഖ കമ്മിറ്റിക്കു വേണ്ടി നിർമിച്ച മാവിലാട്ട് മഹമൂദ് സ്മാരക മന്ദിരം ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. പി.പി. യൂസഫ് സ്മാരക ലൈബ്രറിയുടെയും പൊതുസമ്മേളനത്തി​െൻറയും ഉദ്ഘാടനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. ടി. എറമു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കല്ലിക്കണ്ടി എൻ.എ.എം കോളജ് പ്രസിഡൻറ് പി.എ. റഹ്മാൻ ഉപഹാരം നൽകി ആദരിച്ചു. ലൈബ്രറി ലോഗോ പ്രകാശനം അടിയോട്ടിൽ അഹമ്മദ് ഹാജിയും ലൈബ്രറിക്ക് വേണ്ടി ഖത്തർ കെ.എം.സി.സി നൽകുന്ന ഫണ്ടു കൈമാറ്റം ജില്ല കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് പൂന്തോട്ടവും നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡൻറ് കെ.കെ.മുഹമ്മദിനെ ചടങ്ങിൽ പാറക്കൽ അബ്ദുല്ല പൊന്നാടയണിയിച്ച് ആദരിച്ചു. പോക്കർ കക്കാട്ട്, അസീസ് കക്കാട്ട്, വി.കെ.റഹീസ്, വി.കെ.അലി, സി.പി.റഫീഖ്, എം.പി. സിറാജ്, ടി.കെ.അഹമ്മദ്, യു.കെ.നാസർ, ടി.ഹനീഫ്, ടി.പി.ഹനീഫ് എന്നിവർ സംസാരിച്ചു. ഗസൽ സന്ധ്യയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story