Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരം മയക്കുമരുന്ന്​...

നഗരം മയക്കുമരുന്ന്​ മാഫിയയുടെ പിടിയിൽ

text_fields
bookmark_border
കണ്ണൂർ: നഗരത്തിൽ മയക്കുമരുന്ന് വിൽപന വ്യാപകം. നഗര ഹൃദയത്തിലെ സെൻട്രൽ മാർക്കറ്റ് കേന്ദ്രീകരിച്ചാണ് വിൽപന സജീവം. പണിതീരാത്ത കെട്ടിടത്തി​െൻറ വിവിധ ഭാഗങ്ങളിലാണ് രഹസ്യമായി കഞ്ചാവ്, ചരസ് അടക്കമുള്ള മയക്കുമരുന്നുകൾ വൻ തോതിൽ വിപണനം നടക്കുന്നത്. ചുറ്റും കച്ചവട സ്ഥാപനങ്ങളുള്ള ഇവിടം സുരക്ഷിതമായി കണ്ടെത്തിയാണ് വിൽപന. വൻ തോതിലാണ് മയക്കുമരുന്നുകൾ കൈമാറ്റം ചെയ്യപ്പെടുന്നതെന്നാണ് വിവരം. ചില്ലറ വിൽപനക്കു പുറമെ മൊത്ത കച്ചവടവും നടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായി ഉപേഭാക്താക്കളായി എത്തുന്നത്. ഇവർ വഴി ചെറുകിട വിൽപനയും നടക്കുന്നുണ്ടത്രെ. വിദ്യാർഥികളും മയക്കുമരുന്ന് തേടി എത്തുന്നു. സ്ത്രീകളടക്കം വിൽപനക്കാരായുണ്ട്. ഇവർ വഴിയാണ് പുറമെക്കുള്ള വൻ തോതിലെ കൈമാറ്റമെന്നാണ് വിവരം. മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ് സെൻട്രൽ മാർക്കറ്റ്. പണിതീരാതെ അനാഥമായി കിടക്കുന്ന കെട്ടിടം ഇൗ അടുത്ത കാലത്താണ് മയക്കുമരുന്ന് മാഫിയയുെട താവളമായത്. തൊട്ടടുത്ത കൊപ്രക്കളത്തെ കെട്ടിടം പൊളിച്ചതോടെയാണ് സംഘം ഇവിടേക്ക് ചേക്കേറിയത്. രാത്രികാലങ്ങളിൽ ഇവിടെ മദ്യപാനവും അസാന്മാർഗിക പ്രവർത്തനവും നടക്കുന്നതായും പറയപ്പെടുന്നു. മയക്കുമരുന്ന് മാഫിയയെ ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുകയാണ്. മാർക്കറ്റ് കെട്ടിടം പണിതീർത്ത് വ്യാപാരത്തിന് തുറന്നുകൊടുക്കുന്നതിൽ കോർപറേഷ​െൻറ ഭാഗത്തുള്ള അനാസ്ഥയാണ് സാമൂഹിക വിരുദ്ധ പ്രവർത്തന കേന്ദ്രമായി ഇവിടം മാറാൻ കാരണമെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story