Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരത്ത് വ്യാജ...

മലയോരത്ത് വ്യാജ ടാക്​സികൾ വ്യാപകം

text_fields
bookmark_border
കേളകം: മലയോരത്ത് വ്യാജ ടാക്സികൾ വ്യാപകമാവുന്നതായി പരാതി. കേളകത്ത് തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പയ്യന്നൂരിലേക്ക് സർവിസ് നടത്താൻ ശ്രമിച്ച വ്യാജ ടാക്സി കേളകം ടൗണിലെ ടാക്സി ജീവനക്കാർ പിടികൂടി െപാലീസിലേൽപ്പിച്ചു. നേരത്തേ നിരവധി തവണ ഈ വാഹനത്തെ പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി വാഹനങ്ങൾ വ്യാജ ടാക്സിയായി ഓടുന്നുണ്ടെന്ന് ടാക്സി ജീവനക്കാർ പറഞ്ഞു. ജീവിത മാർഗമായി വർഷം തോറും ഉയർന്ന ടാക്സ് അടച്ച് ജങ്ഷനുകളിലും സ്റ്റാൻഡുകളിലും ഓട്ടം കാത്തുകിടക്കുന്ന സാധാരണ ടാക്സി വാഹനങ്ങളെ വ്യാജ ടാക്സികളുടെ വരവോടെ യാത്രക്കാർ ഉപേക്ഷിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. കേളകം, കൊട്ടിയൂർ, കണിച്ചാർ പ്രദേശങ്ങളിൽ കള്ള ടാക്സികൾ സർവിസ് നടത്തുന്നുണ്ടെന്ന് ആരോപിച്ച് കേളകം പൊലീസിലും ആർ.ടി.ഒക്കും പരാതി നൽകിയിരിക്കുകയാണ് കേളകത്തെ ടാക്സി ജീവനക്കാർ. സ്വകാര്യ രജിസ്േട്രഷൻ വാഹനങ്ങളായതിനാൽ മോട്ടോർ വാഹന വകുപ്പും പരിശോധിക്കാൻ കൂട്ടാക്കാറില്ല. ഇത്തരക്കാർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നാണ് ടാക്സി തൊഴിലാളികൾ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story