Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:23 AM GMT Updated On
date_range 1 Aug 2017 9:23 AM GMTവന്യമൃഗശല്യത്തിനെതിരെ മനുഷ്യമതിൽ തീർക്കും- ^കത്തോലിക്ക കോൺഗ്രസ്
text_fieldsbookmark_border
വന്യമൃഗശല്യത്തിനെതിരെ മനുഷ്യമതിൽ തീർക്കും- -കത്തോലിക്ക കോൺഗ്രസ് കേളകം: കണിച്ചാർ പഞ്ചായത്തിലെ ഓടന്തോട്, അണുങ്ങോട് മേഖലകളിൽ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് ഓടന്തോട് ടൗണിൽ മനുഷ്യമതിൽ തീർക്കും. കണിച്ചാർ പഞ്ചായത്തിെൻറ വനാതിർത്തി പ്രദേശത്ത് 4.5 കിലോമീറ്റർ ആന പ്രതിരോധ മതിൽ നിർമിക്കുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കൃഷിവിളകൾക്ക് വിപണി മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരം നൽകുക, വന്യമൃഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ഓടന്തോട് പള്ളി വികാരി മാത്യു വേങ്ങക്കുന്നേൽ, കത്തോലിക്ക കോൺഗ്രസ് പേരാവൂർ മേഖല പ്രസിഡൻറ് തോമസ് പാറക്കൽ, ജോജൻ ഇടത്താഴെ, വിൽസൻ വട്ടോടി, ജോർജ് പന്തപ്ലാക്കൽ, മേരിക്കുട്ടി ജോസഫ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story