Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ്​ തലപ്പത്ത്​ വൻ...

പൊലീസ്​ തലപ്പത്ത്​ വൻ അഴിച്ചുപണി

text_fields
bookmark_border
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ ഫയർഫോഴ്സ് മേധാവിയായും ഫയർഫോഴ്സ് മേധാവി ഡി.ജി.പി റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റിനിയമിച്ചു. വിജിലൻസ് എ.ഡി.ജി.പി എസ്. അനിൽകാന്താണ് ട്രാൻസ്പോർട്ട് കമീഷണർ. ട്രാൻസ്പോർട്ട് കമീഷണറായിരുന്ന എസ്. ആനന്തകൃഷ്ണനെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചു. കെ.എസ്.ഇ.ബി വിജിലൻസിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇേൻറണൽ സെക്യൂരിറ്റി എ.ഡി.ജി.പി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിൻ അഗർവാളിനെ കെ.എസ്.ഇ.ബി വിജിലൻസിലേക്കാണ് മാറ്റിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച് െഎ.ജിയുമായ ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് െഎ.ജിയാകും. ബൽറാംകുമാർ ഉപാധ്യായ ആയിരിക്കും പുതിയ െഎ.ജി ഇൻറലിജൻസ്. ഇ.ജെ. ജയരാജനാണ് പുതിയ ൈക്രംബ്രാഞ്ച് െഎ.ജി നോർത്ത്. സേതുരാമനെ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എസ്.പിയായിരുന്ന രാഹുൽ ആർ. നായർ തൃശൂരും പി. പ്രകാശ് തിരുവനന്തപുരത്തും സിറ്റി പൊലീസ് കമീഷണർമാരാകും. യതീഷ്ചന്ദ്ര തൃശൂർ റൂറൽ എസ്.പിയാകും. തിരുവനന്തപുരം ഡി.സി.പി അരുൾ ബി.കൃഷ്ണ വയനാട് എസ്.പിയാകും. കൊല്ലം റൂറൽ എസ്.പിയായി ബി. അശോകനെയും ആലപ്പുഴയിൽ എസ്. സുേരന്ദ്രനെയും നിയമിച്ചു. പി. ജയദേവ് തിരുവനന്തപുരത്തും മെറിൻ ജോസഫ് കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാന ചുമതലയുള്ള ഡി.സി.പിമാരാകും. എസ്.പിമാരായ ജെ. ജയന്തനെ െഎ.സി.ടിയിലും രാജ്പാൽ മീണയെ ക്രൈംബ്രാഞ്ചിലും കെ.കെ. ജയമോഹനെ ഇേൻറണൽ സെക്യൂരിറ്റിയിലും എൻ. വിജയകുമാറിനെ പൊലീസ് ആസ്ഥാനത്ത് എ.െഎ.ജി–2 ആയും േതാംസൻ ജോസിനെ ഇന്ത്യൻ റിസർവ് ബറ്റാലിയനിലും വി. ഗോപാലകൃഷ്ണനെ എ.െഎ.ജി ഒന്നിലും പി.എസ്. ഗോപിയെ കെ.എ.പി രണ്ടിലും ജെ. ഹേമചന്ദ്രനാഥിനെ പൊലീസ് ആസ്ഥാനം എസ്.പിയായും വി.എം. മുഹമ്മദ്റാഫിയെ വിജിലൻസിലുമാണ് നിയമിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വീണ്ടും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുമെന്ന സൂചനയാണ് ആഭ്യന്തരവകുപ്പിൽനിന്ന് ലഭിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story