Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്​ ക​യ​ർ ഭൂ​വ​സ്​​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം - –മ​ന്ത്രി തോ​മ​സ്​ ​െഎസ​ക്

text_fields
bookmark_border
കണ്ണൂർ: ഹരിതകേരളം മിഷെൻറ ഭാഗമായി നടത്തുന്ന കുളങ്ങളുടെയും തോടുകളുടെയും പുനരുജ്ജീവനം, മഴക്കുഴി നിർമാണം തുടങ്ങിയ ജലസംരക്ഷണ പദ്ധതികളിൽ കയർ ഭൂവസ്ത്രങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ധനകാര്യ-, കയർ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കുളങ്ങളും തോടുകളും മറ്റും പുനരുദ്ധരിച്ച ശേഷം ഭിത്തികെട്ടി ഉറപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കാനാവും. പരമ്പരാഗത രീതിയിലുള്ള കൽഭിത്തിയെക്കാൾ മികച്ചതും ചെലവ്കുറഞ്ഞതുമായ രീതിയാണിത്. മണ്ണിനെ തടുത്തുനിർത്തുന്നതോടൊപ്പം വെള്ളം താഴേക്ക് ഇറക്കിവിടാനും ഇത് സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ദാരിദ്യ്രലഘൂകരണ വിഭാഗം സംഘടിപ്പിച്ച ചർച്ചായോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ ജില്ലയിലെ 25 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പരിശീലനം പഞ്ചായത്തുകൾക്കു നൽകും. തൊഴിലുറപ്പു പദ്ധതിപ്രകാരം സാധനസാമഗ്രികൾ വാങ്ങുന്നതിന് ചെലവഴിക്കേണ്ട മൊത്തം തുകയുടെ 30 ശതമാനം ഉപയോഗിച്ച് കയർ ഉൽപന്നങ്ങൾ വാങ്ങാം. ഇത് സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം പേർ ആശ്രയിക്കുന്ന കയർമേഖലയുടെ പുനരുജ്ജീവനത്തിന് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കയർ ഉൽപാദനം േപ്രാത്സാഹിപ്പിച്ച് തൊഴിലാളികൾക്ക് 300 രൂപ കൂലി ലഭിക്കുന്ന രീതിയിൽ അവ വാങ്ങാനാണ് സർക്കാർ തീരുമാനം. റോഡ് നിർമാണം, ചരിവുപ്രദേശത്തെ കൃഷി, മണ്ണൊലിപ്പ് തടയൽ തുടങ്ങിയ പദ്ധതികൾക്ക് കൂടി കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കുന്നതോടെ ഇവയുടെ ആവശ്യം വർധിക്കും. തൊഴിലുറപ്പു പദ്ധതികളിൽ കയർ ഭൂവസ്ത്രങ്ങളുടെ ഉപയോഗം സാധ്യമാക്കുംവിധം സർക്കാർ ഉത്തരവ് ഉടനുണ്ടാകും. പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് തന്നെ കയർ ഉൽപന്നങ്ങൾ വാങ്ങണമെന്ന് ഉത്തരവിൽ വ്യവസ്ഥചെയ്യും. കയർ വകുപ്പിലെ ഉദ്യോഗസ്ഥർ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് കയറുൽപന്നങ്ങൾക്കുള്ള ഓർഡർ സ്വീകരിക്കും. വർധിച്ചുവരുന്ന ആവശ്യത്തിനനുസൃതമായി ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കുടുംബശ്രീ യൂനിറ്റുകളെ ഉൾപ്പെടുത്തി വിപുലമായ പദ്ധതി ആവിഷ്കരിക്കും. ജനകീയാസൂത്രണത്തിെൻറ ഒന്നാം ഘട്ടത്തിൽ പദ്ധതി ആസൂത്രണത്തിനായിരുന്നു ഉൗന്നലെങ്കിൽ വരാനിരിക്കുന്ന രണ്ടാം ഘട്ടത്തിൽ പദ്ധതി നിർവഹണത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ജനകീയ പങ്കാളിത്തമാവും ഉറപ്പുവരുത്തുകയെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. കയർ ഭൂവസ്ത്രങ്ങളുടെ ഉപയോഗ സാധ്യതയെക്കുറിച്ച് നാഷനൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.ആർ. അനിൽ ക്ലാസെടുത്തു. ദാരിദ്യ്ര ലഘൂകരണവിഭാഗം െപ്രാജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാർ, കയർ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story