Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 12:53 PM GMT Updated On
date_range 22 April 2017 12:53 PM GMTരാമന്തളി മാലിന്യവിരുദ്ധ സമരം: അനിശ്ചിതകാലസമരം 54ാം ദിവസം: യൂത്ത് കോൺഗ്രസ് ഇന്ന് ഉപവസിക്കും
text_fieldsbookmark_border
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻറിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 54ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്ന് സമരപ്പന്തലിൽ ഉപവസിക്കും. രാവിലെ ഒമ്പതിന് നിയോജകമണ്ഡലം പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാമന്തളി സെൻട്രലിൽനിന്ന് സമരപ്പന്തലിലേക്ക് അനുഭാവപ്രകടനം നടത്തും. സമരപ്പന്തലിൽ വിനീത് കാവുങ്കാലിെൻറ നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. നിരാഹാരസമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് മുതിർന്ന സമരനായിക കെ.പി. കുഞ്ഞിപാർവതി അമ്മ അനുഭാവ ഉപവാസം നടത്തി. കെ.പി.സി. നാരായണ പൊതുവാൾ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story