Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 3:05 PM GMT Updated On
date_range 20 April 2017 3:05 PM GMTമുഖംമൂടിസംഘം കാര്‍ തടഞ്ഞ് മൂന്നുപേരെ മർദിച്ചു
text_fieldsbookmark_border
കുറ്റിക്കോല്‍: കാറില്‍ പോകുകയായിരുന്ന കുടുംബത്തിനുനേരെ മുഖംമൂടി ആക്രമണം. മൂന്നുപേർക്ക് പരിക്ക്. കുറ്റിക്കോലിലെ കെ. അബ്ദുന്നാസര്‍ (56), ഭാര്യ ഖൈറുന്നീസ (40), മകന് ഇര്‍ഷാദ് (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. കുറ്റിക്കോലിൽനിന്ന് അബ്ദുന്നാസറും കുടുംബവും കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ വീടിന് സമീപംവെച്ചാണ് സംഭവം. റോഡ് തടസ്സപ്പെടുത്തിയതുകണ്ട് കാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന രണ്ടുപേർ ചാടിവീണ് ആക്രമിക്കുകയായിരുന്നു. കാറും ആക്രമികള്‍ അടിച്ചുതകര്‍ത്തു. പ്രവാസിയായ നാസര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തെ ചിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story