Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2017 4:21 PM IST Updated On
date_range 13 April 2017 4:21 PM ISTരാഷ്ട്രീയ ഗൂഢാലോചനക്കു മുന്നിൽ മുട്ടുമടക്കില്ല -–മുഖ്യമന്ത്രി
text_fieldsbookmark_border
കണ്ണൂർ: ഏതോ കേന്ദ്രത്തിൽ നിന്ന് രൂപപ്പെടുത്തിയ രാഷ്ട്രീയ ഗൂഢാലോചനക്കനുസരിച്ച് സർക്കാർ വിധേയപ്പെടണമെന്ന് കരുതുന്നവരുെട മുന്നിൽ ഒരിക്കലും മുട്ടുമടക്കാൻ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം മൊറാഴ ലോക്കൽ കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഷ്ണു പ്രണോയ് കേസുമായി ബന്ധെപ്പട്ട് സർക്കാർ സ്വീകരിച്ച നടപടികൾ വികാരപരമായാണ് അദ്ദേഹം വിശദീകരിച്ചത്. ജിഷ്ണു പ്രണോയിയുടെ മരണം 2015ലാണ് നടന്നതെങ്കിൽ ഇവിടെ ഒരു കേസ് പോലും ഉണ്ടാവുമായിരുന്നില്ലെന്ന് പിണറായി പറഞ്ഞു. സ്വാശ്രയ മാനേജ്മെൻറും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അത്രത്തോളം അടുപ്പമാണുള്ളത്. എസ്.എഫ്.െഎ ആണ് ആദ്യം വിഷയമുന്നയിച്ച് സമരം തുടങ്ങിയത്. മറ്റാരെങ്കിലും ആവശ്യപ്പെടും മുേമ്പ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒരു പഴുതും നൽകാത്ത അന്വേഷണമാണ് ഉണ്ടായത്. ഏറ്റവുമൊടുവിൽ പ്രതികളുടെ ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്ത് ചെയ്താലും അത് വക്രീകരിച്ചു കൊണ്ടുവരുകയാണ് എതിരാളികൾ. ഇൗ വക്രീകരണം തുടരുന്നവരുടെ മുന്നിൽ മുട്ടുമടക്കാനാവില്ല. അത് ധാർഷ്ട്യമല്ല. എന്നാൽ, രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നവർക്കുള്ള താക്കീത് കൂടിയാണ്. ജിഷ്ണു പ്രണോയ് കേസിൽ ഇനി എന്താണ് സർക്കാർ ചെേയ്യണ്ടതെന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ചപ്പോൾ പോലും അവർക്ക് ഉത്തരമില്ലായിരുന്നു. അവർ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരായിട്ടും ഒന്നും പറഞ്ഞില്ല. മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവരും പറയെട്ട. ഇത്രത്തോളം ചെയ്തിട്ടും അത് പോരെങ്കിൽ പിന്നെന്തുവേണം എന്ന് പറയണം. അല്ലാതെ പുകമറ ഉണ്ടാക്കരുത്. ജിഷ്ണുവിെൻറ അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന് സർക്കാറിനെ വിമർശിക്കാൻ കെൽപ്പുള്ള പലരും തന്നെ നേരിട്ട് വിളിച്ചുപറഞ്ഞിട്ടുണ്ട്. വാസ്തവം അതാണ്. ഏതോ കേന്ദ്രത്തിലിരുന്ന് സർക്കാറിനെതിരെ ചിലർ ഗൂഢാലോചന നടത്തുകയാണ്. ബി.ജെ.പിയും േകാൺഗ്രസും വലതുപക്ഷം ഒന്നടങ്കവും സി.പി.എമ്മിനെ തകർക്കാൻ ഒരുമിച്ചു നിൽക്കുന്നു. സി.പി.എമ്മിനെ തകർത്താൽ ഇടതുമുന്നണിയെ ദുർബലപ്പെടുത്താമെന്ന് അവർക്കറിയാം. ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോഴെല്ലാം ഇൗ കുടില നീക്കം ഉണ്ടായിട്ടുണ്ട്. ശത്രുക്കൾ ഒരുമിച്ച് നീങ്ങുേമ്പാൾ ഇടതുമുന്നണിയെയും അതിെൻറ നയനിലപാടുകളെയും തിരിച്ചറിഞ്ഞ ആരും അത് പൊറുപ്പിക്കുകയില്ല. അത്തരം ചതികൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് പിണറായി പറഞ്ഞു. എം.വി.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story