Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമ​ന്ത്രി സ​ു​ധാ​ക​ര​ൻ...

മ​ന്ത്രി സ​ു​ധാ​ക​ര​ൻ അ​റി​യു​മോ, പാ​ലം കു​രു​ക്കി​ട്ട പാ​പ്പി​നി​ശ്ശേ​രി​യു​ടെ ‘വി​ഷു​ക്ക​ണി’?

text_fields
bookmark_border
കണ്ണൂർ: ഇന്ന് ജില്ലയിൽ പാലങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെത്തുന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് മുന്നിൽ പാലം കുരുക്കിട്ട പാപ്പിനിശ്ശേരിക്കാരുടെ ദുരിതയാത്ര നാണക്കേടാകുന്നു. ഇരുചക്രവാഹനങ്ങളുടെ പാലത്തിലൂടെയുള്ള ഗതിമുട്ടിയ താൽക്കാലിക സഞ്ചാരംപോലും തടയപ്പെട്ടതോടെ പാപ്പിനിശ്ശേരിക്കാരുടെ വിഷു ആഘോഷം ദുരിതയാത്രയുടെ കണിയായി മാറി. കരാറുകാരുടെ മുന്നിൽ ‘മുട്ടുമടക്കിയ’ നിലയിൽ അധികൃതർ നിലപാട് സ്വീകരിച്ചത് ഒരൽപം കാർക്കശ്യക്കാരനായ മന്ത്രിയുടെ മുന്നിലെങ്കിലും കരുക്കഴിയുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇരിണാവ്, പാപ്പിനിശ്ശേരി വെസ്റ്റ് മേഖലയിലെ ആയിരത്തിലേറെ കുടുംബങ്ങൾ വഴിമുടങ്ങി ഏഴു കിലോമീറ്റർ അധികം ചുറ്റിത്തിരിയേണ്ട ഗതികേടിലാണ്. നാട്ടുകാരുടെ തടയപ്പെട്ട സഞ്ചാരസൗകര്യം വീണ്ടെടുക്കാൻ നിസ്സാരമായ ഒരു തീരുമാനമെടുത്താൽ മതി. പാപ്പിനിശ്ശേരി െറയിൽേവ ഗേറ്റ് എന്നന്നേക്കുമായി അടച്ച് അടിപ്പാതനിർമാണം െറയിൽേവ ധ്രുതഗതിയിലാക്കിയിട്ടുണ്ട്. അടിപ്പാത നിർമാണം പൂർത്തിയാകുന്നതുവരെ മേൽപാലത്തിെൻറ അവസാന മിനുക്കുപണി രാത്രികളിലേക്ക് പരിമിതപ്പെടുത്തുകയും പകൽ നിശ്ചിതസമയം താൽക്കാലികമായി ചെറുകിട വാഹനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്യാവുന്നതാണ്. കരാറുകാർക്ക് മൂന്നുതവണ കാലാവധി നീട്ടിക്കൊടുത്തവർക്ക് ഇപ്പോൾ നാട്ടുകാർക്കുവേണ്ടി ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്താൻ പ്രയാസമില്ല. പാലത്തിലെ സോളാർ വിളക്കുകൾ പ്രവർത്തനസജ്ജമായതിനാൽ, രാത്രി ജോലിചെയ്യുന്നതിന് സൗകര്യമേറെയാണ്. വലിയ വാഹനങ്ങൾ ഒഴികെയുള്ളവക്ക് പകൽ നിശ്ചിതസമയം ലഭിച്ചാൽ ഇപ്പോഴത്തെ ദുരിതം ജനത്തിന് ഇല്ലാതാകും. കണ്ണൂരിൽ ഇന്നെത്തുന്ന മന്ത്രി ഇക്കാര്യത്തിൽ നിർദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മന്ത്രി സുധാകരെൻറ തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിൽ 2016 ജൂലൈയിൽ ടി.വി. രാജേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ വിളിച്ചുകൂട്ടിയ കെ.എസ്.ടി.പി അധികൃതരുടെ യോഗത്തിലെടുത്ത തീരുമാനവും മന്ത്രിയുടെ പ്രഖ്യാപനവും കാറ്റിൽപറത്തുന്നതാണ് ഇപ്പോഴത്തെ പാപ്പിനിശ്ശേരിയുടെ ദുരവസ്ഥ. പാപ്പിനിശ്ശേരി മേല്‍പാലത്തി‍െൻറ പ്രവൃത്തി നവംബറിലും താവം മേല്‍പാലത്തി‍െൻറ പ്രവൃത്തി ഫെബ്രുവരിയിലും പൂര്‍ത്തിയാക്കാനാകുമെന്നാണ് കെ.എസ്.ടി.പി േപ്രാജക്ട് ഡയറക്ടര്‍ പൊതുമരാമത്ത് മന്ത്രിക്ക് യോഗത്തിൽ ഉറപ്പുനൽകിയത്. ഇതിനോടകം മൂന്നുതവണ കരാറുകാരന് സമയം നീട്ടിനല്‍കിയതിനാല്‍ ഈ നിര്‍മാണപ്രവൃത്തി 2017 മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റോഡ് നിര്‍മാണപ്രവൃത്തി നിരന്തരമായി നേരിട്ട് പരിശോധിക്കുമെന്നും മന്ത്രി ജി. സുധാകരന്‍ അന്ന് പറഞ്ഞതായി എം.എൽ.എ വാർത്താക്കുറിപ്പിലൂടെ ജനത്തെ അറിയിച്ചിരുന്നു. പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് എം.എൽ.എ കത്ത് നല്‍കിയതി‍െൻറ അടിസ്ഥാനത്തിലാണ് അവലോകനയോഗം ചേര്‍ന്നത്. എന്നാൽ, പിലാത്തറ-പാപ്പിനിശ്ശേരി പദ്ധതി ഇപ്പോഴും ഇഴയുകയാണ്. അതേസമയം, പാപ്പിനിശ്ശേരി മേൽപാലം 90 ശതമാനവും മുഴുമിച്ചു. ശേഷിക്കുന്ന നിസ്സാര ജോലിക്ക് വേണ്ടിയാണ് ഇപ്പോൾ പാലം താൽക്കാലികമായി തുറന്നുകൊടുക്കാതിരിക്കുന്നത്. ഇരിണാവ്, പാപ്പിനിശ്ശേരി വെസ്റ്റ് മേഖലയിലെ ആയിരത്തിലേറെ കുടുംബങ്ങൾ വഴിമുടങ്ങി ഏഴു കിലോമീറ്റർ അധികം ചുറ്റിയാണ് ജില്ല ആസ്ഥാനത്തെത്തേണ്ടത്. െറയിൽേവ ഗേറ്റ് എന്നന്നേക്കുമായി അടച്ചപ്പോൾ ആദ്യദിവസങ്ങളിൽ ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്നു. കഴിഞ്ഞദിവസം അതും തടഞ്ഞു. പാലത്തിെൻറ പണി തുടരുന്നതുകൊണ്ടാണ് തടയപ്പെട്ടത്. എന്നാൽ, പണി നിർത്തിവെച്ച് പാലം താൽക്കാലികമായി തുറന്നുകൊടുക്കുകയാണ് ജനത്തിന് ആവശ്യം. രണ്ടാഴ്ചക്കകം അടിപ്പാത പൂർത്തിയായാൽ പാലംപണി പുനരാരംഭിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story