Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2017 6:11 PM IST Updated On
date_range 10 April 2017 6:11 PM ISTപ്രകൃതിയിലേക്ക് തിരികെ നടക്കാൻ ‘മൺവീട്’
text_fieldsbookmark_border
തൃക്കരിപ്പൂർ: കുണിയന്‍ കുട്ടംവയല്‍ പാടശേഖരത്തിെൻറ ഭാഗമായ പുളിമ്പ വലിയ കുതിരിനരികിൽ പാടത്ത് അന്തിയുറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാർ രാവിലെ എഴുന്നേറ്റ് കുളം കുഴിക്കാനിറങ്ങി. കോരിയെടുത്ത കറുത്ത പശിമയുള്ള കളിമണ്ണ് ഉരുളകളാക്കി മുകളിലേക്ക് കൈമാറി. ചെറുകഷണങ്ങളാക്കി മുറിച്ചെടുത്ത വൈക്കോലും ആവശ്യത്തിന് വെള്ളവും ചേർത്ത് അവർ മണ്ണ് ചവിട്ടിക്കുഴച്ചു. കുഴച്ചെടുത്ത മണ്ണ് ഉപയോഗിച്ച് പർണശാലയുടെ ചുവരുകൾ നിർമിച്ചു. പ്രകൃതിസമൃദ്ധി സംഘത്തിെൻറ ആഭിമുഖ്യത്തിലായിരുന്നു കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾക്കായി മൺവീട് നിർമാണകളരി സംഘടിപ്പിച്ചത്. മണ്ണിെൻറ ഹരിതാഭയും സൂക്ഷ്മപരിസ്ഥിതിയും ജൈവ വൈവിധ്യവും നൈസര്‍ഗികമായി കാത്തുവെക്കാന്‍ പൊന്നുംവില കൊടുത്ത് അവർ വാങ്ങിയ ഭൂമി ഇപ്പോൾ പച്ചപ്പിെൻറ തുരുത്താണ്. ജൈവകൃഷിക്കും മറ്റുമായി ജലസേചന സൗകര്യം ഒരുക്കുവാൻ കുളം നിർമിക്കുക മാത്രമാണ് ഇവർ ചെയ്തത്. പരിസരത്തെ വയലുകൾകൂടി വാങ്ങി ജൈവകൃഷി ചെയ്യുന്നു. രാസവളവും രാസകീടനാശിനികളും ഇല്ലാതെ കൃഷി സാധ്യമാണെന്ന് ഇവർ തെളിയിക്കുകയായിരുന്നു. പരിസരവാസികളായ കർഷകരും ഇപ്പോൾ ജൈവകൃഷിയിൽ ആകൃഷ്ടരായിക്കഴിഞ്ഞു. രണ്ടുവർഷം മുമ്പാണ് പുളിമ്പ കുതിര് ജീവിതത്തിെൻറ വിവിധ തുറകളിലുള്ള ഏതാനും ചെറുപ്പക്കാർ ചേർന്ന് വാങ്ങിയത്. പണ്ടുകാലത്ത് ഒന്നിലേറെ വിളവെടുക്കാന്‍ ഭൂമിയെ പാകപ്പെടുത്തുന്നതിന് വയലില്‍നിന്ന് മണല്‍നീക്കി ഒരിടത്ത് കൂട്ടിയിടുന്ന പതിവുണ്ട്. ഇങ്ങനെ കൂട്ടിയിട്ട മണല്‍കൂനകള്‍ക്ക് നാലുമുതല്‍ അഞ്ചടി വരെ ഉയരമുണ്ടാവും. ഇവയാണ് പിന്നീട് കുതിരുകളായി അഥവാ കാവൽകുതിരുകളായി രൂപാന്തരപ്പെട്ടത്. ചെറുകിട ജലസേചനവകുപ്പിലെ എന്‍ജിനീയര്‍ തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ ഹരീഷ് കോടിയത്താണ് കുതിര് വാങ്ങാൻ പദ്ധതി ആസൂത്രണംചെയ്ത് സമാനചിന്താഗതിക്കാരെ ഏകോപിപ്പിച്ചത്. വയലുകളില്‍നിന്ന് വിഭിന്നമായി കുതിരുകള്‍ക്ക് അവയുടേതായ ആവാസവ്യവസ്ഥകളുണ്ട്. കുതിരിെൻറ അരികുകള്‍ കാക്കുന്നത് അതിരാണിയും ചെക്കിയുമാണ്. ഒരേക്കര്‍ ഭൂമിയില്‍ ഒഴിവുള്ള സ്ഥലങ്ങളില്‍ പ്രകൃതികൃഷി ചെയ്യുക എന്നതായിരുന്നു ആദ്യത്തെ പരിപാടി. പിന്നീട് കുതിരിനെ സ്വാഭാവികമായി വിട്ട് വയലിൽ തന്നെ കൃഷിയിറക്കുന്ന രീതി അവലംബിച്ചു. 27 കുടുംബങ്ങളാണ് ശനിയാഴ്ച വൈകീട്ട് കുതിരിൽ എത്തിയത്. സീക്ക് ഡയറക്ടർ ടി.പി. പദ്മനാഭൻ, ആർക്കിടെക്റ്റ് ടി. വിനോദ് എന്നിവർ ക്ലാസെടുത്തു. സ്വന്തമായി മൺവീട് നിർമിച്ച വടകര ഓർക്കാട്ടേരിയിലെ ശശി ഡ്രീംസ്, പരിസ്ഥിതിപ്രവർത്തകരായ ആശാഹരി ചക്കരക്കൽ, കെ.പി. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story