Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2017 2:37 PM GMT Updated On
date_range 8 April 2017 2:37 PM GMTകാഴ്ചയില്ലാത്തവരുടെ ഉത്തരമേഖല ക്രിക്കറ്റ്: കാസർകോട് ചാമ്പ്യന്മാർ
text_fieldsbookmark_border
തലശ്ശേരി: നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ സൈറ്റ് ലെസിെൻറ ആഭിമുഖ്യത്തിൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ ആതിഥേയരായ കണ്ണൂർ ജില്ലയെ എട്ടു വിക്കറ്റിന് തകർത്ത് കാസർകോട് ജില്ല ചാമ്പ്യന്മാരായി. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കാസർകോട് കണ്ണൂരിനെ നിശ്ചിത 10 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 83 റൺസിലൊതുക്കി. ക്യാപ്റ്റൻ അബ്ദുൽ മുനാസ് രണ്ടു വിക്കറ്റ് നേടി. തുടർന്ന് ബാറ്റ് ചെയ്ത കാസർകോട് ആറ് ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടി വിജയിച്ചു. കാസർകോടിെൻറ അബ്ദുൽ മുനാസ് മികച്ച കളിക്കാരനായി. മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ചടങ്ങിൽ കാഷ് അവാർഡ് നൽകി ആദരിച്ചു. ട്വൻറി 20 ടൂർണമെൻറിൽ ചാമ്പ്യൻമാരായ മുഹമ്മദ് ഫർഹാൻ, എ. അജേഷ്, യു.പി. വിഷ്ണു എന്നിവരെ ആദരിച്ചു. സമാപനച്ചടങ്ങിൽ തലശ്ശേരി പ്രിൻസിപ്പൽ എസ്.െഎ അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. വി.ബി. ഇസ്ഹാഖ്, കെ.വി. ഗോകുൽദാസ്, ഡോ. പ്രശോഭിത്ത്, പ്രഫ. ശിവദാസ്, പി.കെ. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story