Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിയില്‍ പാലത്തിന്‍െറ...

ഉളിയില്‍ പാലത്തിന്‍െറ സംരക്ഷണഭിത്തിയില്‍ കാറിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഇരിട്ടി: ഉളിയില്‍ പാലത്തിന്‍െറ സംരക്ഷണഭിത്തിയുടെ തകര്‍ന്നഭാഗത്ത് കാറിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. മെരുവമ്പായി കണ്ടംകുനി സ്വദേശികളായ അസിഡന്‍, ജിതിന്‍, നന്ദകുമാര്‍, നാരായണന്‍, ശരത്ത് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. പുന്നാട് മരണവീട്ടില്‍പോയി തിരിച്ചുപോകുന്നതിനിടയിലാണ് കാര്‍ അപകടത്തില്‍പെട്ടത്. ഇടിയില്‍ കാറിന്‍െറ മുന്‍ഭാഗം തകര്‍ന്നു. ഉളിയില്‍ പാലത്തിന്‍െറ അരിക് കല്‍ഭിത്തി വാഹനമിടിച്ചു തകര്‍ന്നുണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ച് ചൊവ്വാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story