Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറില്‍...

കാറില്‍ കടത്തുകയായിരുന്ന സ്ഫോടകശേഖരം പിന്തുടര്‍ന്ന് പിടികൂടി

text_fields
bookmark_border
ചെറുപുഴ: കാറില്‍ കടത്തുകയായിരുന്ന വന്‍ സ്ഫോടകശേഖരം പെരിങ്ങോം പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കരിങ്കല്‍ ക്വാറികളില്‍ ഉഗ്രസ്ഫോടനത്തിന് ഉപയോഗിക്കുന്ന 400 ഡിറ്റണേറ്ററുകളാണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ പെരിങ്ങോം എസ്.ഐ ശ്രീനിവാസനും സംഘവും പിടികൂടിയത്. വയക്കരക്കുസമീപം വാഹനപരിശോധനക്കിടെ നിര്‍ത്താതെപോയ ടാറ്റ ഇന്‍ഡിക്ക കാറിനെ പിന്തുടര്‍ന്ന് പെരിങ്ങോം കുപ്പോളിനടുത്ത് പിടികൂടി പരിശോധിച്ചപ്പോഴാണ് സ്ഫോടകശേഖരം കണ്ടത്തെിയത്. 50 ഡിറ്റണേറ്ററുകള്‍ വീതമുള്ള എട്ടു ബണ്ടിലുകളാണ് പിടിച്ചെടുത്തത്. വാഹനമോടിച്ചിരുന്ന ഭീമനടി സ്വദേശി മുസ്തഫയെ (34) കസ്റ്റഡിയി ലെടുത്തു. പെരിങ്ങോം, പെടേന, പെരുവാമ്പ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളിലേക്ക് കടത്തിക്കൊണ്ടുവന്നതാണ് സ്ഫോടകശേഖരമെന്നാണ് കരുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story