Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2016 12:12 PM GMT Updated On
date_range 20 Sep 2016 12:12 PM GMTഉത്തര മലബാറില്‍ 12 സെവന്‍സ് ഫുട്ബാളിന് അനുമതി
text_fieldsbookmark_border
ഇരിട്ടി: 2016-17 വര്‍ഷത്തില്‍ നവംബര്‍ മുതല്‍ മേയ് വരെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ 12 സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ക്ക് അനുമതി നല്കാന് ഇരിട്ടിയില്‍ ചേര്‍ന്ന മേഖലാ സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന് സമ്മേളനം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ മേല്‍പറമ്പ്, ബേക്കല്‍, മൗവ്വല്‍, പള്ളിക്കര, നീലേശ്വരം, മെട്ടമ്മല്‍, പടന്ന, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, വളപട്ടണം, കൂത്തുപറമ്പ്, ഇരിട്ടി എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റുകള്‍ നടത്തുക. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുന്‍ കേരള ഫുട്ബാള്‍ ക്യാപ്റ്റന്‍ കുരികേശ് മാത്യു മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍-കാസര്‍കോട് മേഖല പ്രസിഡന്റായി വളപട്ടണം ടൗണ്‍ സ്പോര്‍ട്സ് ക്ളബ് അധ്യക്ഷന്‍ എളയടത്ത് അശ്റഫിനെയും വൈസ് പ്രസിഡന്റുമാരായി രാജീവന് കൂത്തുപറമ്പ്, റാഷിദ് ബേക്കല്‍, ജനറല്‍ സെക്രട്ടറിയായി എം.എ. ലത്തീഫ് പള്ളിക്കര, ജോയന്റ് സെക്രട്ടറിമാരായി എം. സുമേഷ് ഇരിട്ടി, സുനില്‍ തൃക്കരിപ്പൂര്‍, ട്രഷററായി വി. വാസു കൂത്തുപറമ്പിനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story