Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2016 10:14 AM GMT Updated On
date_range 16 Sep 2016 10:14 AM GMTആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്
text_fieldsbookmark_border
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ഏഴാം ബ്ളോക്കില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ഗുരുതര പരിക്ക്. തോളെല്ലിനും കാലിനും പരിക്കേറ്റ ചെങ്കായത്തോട് രാഘവനെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രാഘവനെ ഇടവഴിയില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്. അവശനിലയില്‍ രാത്രി മുഴുവന്‍ കാട്ടില്‍ കിടന്ന ഇദ്ദേഹത്തെ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വഴിയാത്രക്കാരന് കണ്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലത്തെിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തലശ്ശേരിയിലേക്ക് മാറ്റുകയായി രുന്നു. കഴിഞ്ഞ ദിവസം കാട്ടാനകളെ തുരത്തുന്നതിനിടെ രണ്ട് വനപാലകര്‍ക്ക് പരിക്കേല്‍ക്കുകയും മുന്‍ വര്‍ഷങ്ങളില്‍ ഏഴാം ബ്ളോക്കിലും 11ാം ബ്ളോക്കിലുമായി രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story