Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമറിഞ്ഞ...

മറിഞ്ഞ ടിപ്പറിനടിയില്‍പെട്ട ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
പയ്യന്നൂര്‍: റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പെട്ട ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുതിയങ്ങാടിയിലെ ഇസ്മാഈല്‍ (26) ആണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പാലക്കോട്-മുട്ടം റോഡില്‍ മുട്ടം പാലത്തിനടുത്താണ് അപകടം. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പറില്‍നിന്ന് ഇസ്മാഈല്‍ തെറിച്ചു വീഴുകയായിരുന്നു. കാലുകള്‍ ടിപ്പറിനടിയില്‍പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്നത്തെിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോറി ഉയര്‍ത്തി ഇസ്മാഈലിനെ രക്ഷിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story