Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയന്ത്രണംവിട്ട ബസ്...

നിയന്ത്രണംവിട്ട ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി

text_fields
bookmark_border
പുതിയതെരു: പുതിയതെരു-കാട്ടാമ്പള്ളി റോഡില്‍ നിയന്ത്രണംവിട്ട ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്കും ബസ് യാത്രക്കാരായ അഞ്ചുപേര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവറായ കാട്ടാമ്പള്ളിയിലെ അനിലിനാണ് സാരമായി പരിക്കേറ്റത്. നിസ്സാരപരിക്കേറ്റ ബസ് യാത്രക്കാരെ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം വിട്ടയച്ചു. ശനിയാഴ്ച രാവിലെ 11.15ന് കണ്ണൂരില്‍നിന്ന് കണ്ണാടിപ്പറമ്പിലേക്ക് പോവുകയായിരുന്ന നിര്‍മാല്യം ബസ് കീരിയാട് ഭാഗത്തുനിന്ന് കാട്ടാമ്പള്ളിയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോക്ക് ഇടിച്ചതിനുശേഷം കൊല്ലറത്തിക്കല്‍ പള്ളിക്ക് മുന്‍വശം കാട്ടാമ്പള്ളി റോഡിലെ ബേക്കറി കടയിലേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബേക്കറി ഉടമ ഹമീദ് തെറിച്ചുവീണ്. നിസ്സാര പരിക്കേറ്റു. കടയുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സണ്‍ഷേഡില്‍ തട്ടിയാണ് ബസ് നിന്നത്. അപകടത്തില്‍ ഗുഡ്സ് ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ബസിന്‍െറ മുന്‍ഭാഗവും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story