Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്നു മുതല്‍ പാനൂരില്‍ ...

ഇന്നു മുതല്‍ പാനൂരില്‍ ഗതാഗത നിയന്ത്രണം

text_fields
bookmark_border
പാനൂര്‍: തിങ്കളാഴ്ച മുതല്‍ ഈ മാസം 20 വരെ പാനൂരില്‍ ഗതാഗത പരിഷ്കരണം. കഴിഞ്ഞ ദിവസം ജനപ്രതിനിധികളും വാഹന തൊഴിലാളികളും പഞ്ചായത്ത് ഭാരവാഹികളും പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ച ട്രാഫിക് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഒരു മാസം മുമ്പ് മാഹി പാലം ബലപ്പെടുത്തല്‍ പ്രവൃത്തിയാരംഭിച്ചപ്പോള്‍ പാനൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്വീകരിച്ച ക്രമീകരണങ്ങള്‍ തന്നെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. പരാതികളില്ളെങ്കില്‍ ഈ സംവിധാനം തുടരും. നഗരത്തില്‍ ഓണം, പെരുന്നാള്‍ തിരക്കുകള്‍ കൂടി കണക്കിലെടുത്താണ് പരിഷ്കരണം. കൂത്തുപറമ്പ് റോഡിലെ കെ.എസ്.ഇ.ബി മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ പാര്‍ക്കിങ് അനുവദിക്കില്ല. ടാക്സി സ്റ്റാന്‍ഡിലെ വാഹനങ്ങള്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പുത്തൂര്‍ റോഡിലും ചമ്പാട് റോഡിലും നിയന്ത്രണം ബാധകമാണ്. ടൗണില്‍ ഒരിടത്തും റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story