Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍–തലശ്ശേരി...

കണ്ണൂര്‍–തലശ്ശേരി ദേശീയപാതയില്‍ ബസുകള്‍ നിര്‍ത്തുന്നത് തോന്നിയപോലെ

text_fields
bookmark_border
എടക്കാട്: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നത് തോന്നിയപോലെ. പലപ്പോഴും ബസ്സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസുകള്‍ സ്റ്റോപ്പിനടുത്ത് സ്ഥലം ഉണ്ടായാല്‍ പോലും റോഡിന് മധ്യത്തില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇതുകാരണം പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മറികടന്ന് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഓര്‍ഡിനറി ബസുകളുടെ തോന്നിയപോലുള്ള രീതി അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും ഇത്തരം ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story