Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പില്‍...

തളിപ്പറമ്പില്‍ ബി.എം.എസ് ഓഫിസിനു നേരെ അക്രമം

text_fields
bookmark_border
തളിപ്പറമ്പ്: ജില്ലാതല സമാധാനയോഗത്തിന്‍െറ മഷിയുണങ്ങും മുമ്പേ തളിപ്പറമ്പില്‍ ബി.എം.എസ് ഓഫിസിനു നേരെ അക്രമം. വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയുടെ കൊടികളും നശിപ്പിച്ചു. പൂക്കോത്ത് നടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബി.എം.എസ് മേഖലാ ഓഫിസിനു നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം നടന്നത്. ഓഫിസിന്‍െറ ബോര്‍ഡ് നശിപ്പിക്കുകയും മുന്നില്‍ സ്ഥാപിച്ച കൊടി എടുത്തു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. തൃച്ചംബരത്തെ ആര്‍.എസ്.എസ് കാര്യാലയത്തിന് സമീപത്തെ മാരാര്‍ജി സ്തൂപത്തിലെ കൊടിയും എടുത്തു കൊണ്ടുപോയി. പുളിമ്പറമ്പില്‍ ഇരുമ്പ് തൂണില്‍ സ്ഥാപിച്ച ബി.ജെ.പിയുടെ കൊടിമരവും പിഴുത് കൊണ്ടുപോയിട്ടുണ്ട്. സി.പി.എമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ ബി.എം.എസ് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story