Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2016 12:01 PM GMT Updated On
date_range 19 Oct 2016 12:01 PM GMTകൊല്ലപ്പെട്ടവരുടെ അമ്മമാര്‍ നാളെ കലക്ടറേറ്റ് പടിക്കല്‍ ഉപവസിക്കും
text_fieldsbookmark_border
കണ്ണൂര്‍: സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അമ്മമാരും ഭാര്യമാരും നാളെ കലക്ടറേറ്റിനു മുന്നില്‍ ഉപവസിക്കുമെന്ന് ബി.ജെ.പി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തും. ബി.ജെ.പി ദേശീയനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. സി.പി.എമ്മിന് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ എതിരഭിപ്രായങ്ങളുള്ളവരെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. ബി.ജെ.പി പ്രവര്‍ത്തകരെയും അനുഭാവികളെയും നിരന്തരമായി ആക്രമിക്കുകയാണ്. പിണറായിയില്‍ രമിത്തിനെ കൊലചെയ്തത് കുടുംബത്തിന് താങ്ങാനായിട്ടില്ല. രമിത്തിന്‍െറ പിതാവ് കൊലചെയ്യപ്പെട്ട സംഭവത്തില്‍നിന്ന് മുക്തമായി വരവെയാണ് കുടുംബത്തിന്‍െറ ഏക ആശ്രയമായ മകന്‍കൂടി പോകുന്നത്. ആക്രമണങ്ങള്‍ക്കെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story