Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹര്‍ത്താല്‍:...

ഹര്‍ത്താല്‍: കണ്ണൂരില്‍ ജനജീവിതം സ്തംഭിച്ചു

text_fields
bookmark_border
കണ്ണൂര്‍: ബി.ജെ.പി പ്രഖ്യാപിച്ച സംസ്ഥാനഹര്‍ത്താലില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു. ജനജീവിതം പൂര്‍ണമായി തടസ്സപ്പെട്ടു. രാവിലെ കാറുകള്‍ ഉള്‍പ്പെടെയുള്ള ചിലവാഹനങ്ങള്‍ ഓടിയെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ റോഡ് തടസ്സപ്പെടുത്തി. പൊലീസ് ഇടപെട്ടാണ് വാഹനങ്ങള്‍ വിട്ടയച്ചത്. എന്നാല്‍, പിണറായി ഓലയമ്പലത്ത് കടകളും സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ അടക്കരുതെന്ന് കഴിഞ്ഞദിവസംതന്നെ സി.പി.എം പ്രവര്‍ത്തകര്‍ കടയുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പഴയങ്ങാടി: ഹര്‍ത്താല്‍ പഴയങ്ങാടിയില്‍ പൂര്‍ണം. ഹോട്ടല്‍, മരുന്ന് കടകള്‍ തുടങ്ങി കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. ഇടതുപക്ഷ മേഖലകളായ ഏഴോം, നെരുവമ്പ്രം, ചെറുകുന്ന്, യു.ഡി.എഫ് മേഖലകളായ പുതിയങ്ങാടി, മാട്ടൂല്‍, മുട്ടം പ്രദേശങ്ങളില്‍ ഹര്‍ത്താലിന് ഭാഗിക പ്രതികരണം പോലുമുണ്ടായില്ല. കേളകം: ഹര്‍ത്താല്‍ മലയോരത്ത് പൂര്‍ണം. മേഖലയില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ളെന്നും ഹര്‍ത്താല്‍ ശാന്തമെന്നും കേളകം പൊലീസ് അറിയിച്ചു. കൂത്തുപറമ്പ്: ഹര്‍ത്താല്‍ കുത്തുപറമ്പ് മേഖലയില്‍ സമാധാനപരം. ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമെ റോഡിലിറങ്ങിയുള്ളൂ. ടൗണിലും പരിസരങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നപ്പോള്‍ പാട്യം, വേങ്ങാട്, മാങ്ങാട്ടിടം അടക്കം പല സ്ഥലങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും സാധാരണ പോലെ തുറന്നുപ്രവര്‍ത്തിച്ചു. ഏഴ് ദിവസത്തിനിടെ മൂന്ന് ഹര്‍ത്താലുകള്‍ക്കാണ് കൂത്തുപറമ്പ് ടൗണ്‍ സാക്ഷ്യംവഹിച്ചത്. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച കൂത്തുപറമ്പ് ടൗണിലും മാങ്ങാട്ടിടം പഞ്ചായത്തിലും ബി.ജെ.പി ആഹ്വാന പ്രകാരം ഹര്‍ത്താല്‍ ആചരിച്ചിരുന്നു. സി.പി.എം നേതാവ് മോഹനന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച എല്‍.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നിരന്തരമായി ഉണ്ടാകുന്ന ഹര്‍ത്താലുകളെ തുടര്‍ന്ന് പ്രദേശത്തെ വ്യാപാരികളും ജനങ്ങളും പൊറുതി മുട്ടി. അതേസമയം സി.പി.എം നേതാവ് കെ.മോഹനന്‍െറ കൊലപാതകത്തെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അരങ്ങേറിയ വാളാങ്കിച്ചാല്‍, പാതിരിയാട്, പടുവിലായി മേഖലകളില്‍ സ്ഥിതി ശാന്തമായി. അതിനിടെ മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനെല്ലൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നു. രചനാ സെന്‍ററിന് സമീപത്തെ പി.കെ. ചന്ദ്രന്‍റ വീടിന് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ വീടിന്‍െറ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ അക്രമം അരങ്ങേറിയ പാതിരിയാട്, പടുവിലായി ഭാഗങ്ങളില്‍ ശക്തമായ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. മോഹനന്‍െറ കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുഴപ്പിലങ്ങാട്: ഹര്‍ത്താല്‍ ബന്തായി. ധര്‍മടം, മുഴപ്പിലങ്ങാട്, കടമ്പൂര്‍ എന്നീ പഞ്ചായത്തുകളിലെവിടെയും കടകമ്പോളങ്ങള്‍ തുറന്നില്ല. പെരിങ്ങത്തൂര്‍: ഹര്‍ത്താല്‍ പെരിങ്ങത്തൂരിലും പരിസരങ്ങളിലും പൂര്‍ണം. എവിടെയും വാഹനങ്ങള്‍ തടഞ്ഞില്ളെങ്കിലും സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഓഫിസുകളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. പയ്യന്നൂര്‍: ഹര്‍ത്താല്‍ പയ്യന്നൂരിലും പരിസരങ്ങളിലും പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഓഫിസുകളും വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. ഇരുചക്ര വാഹനങ്ങളും അപൂര്‍വം സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. തളിപ്പറമ്പ്: ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും പൂര്‍ണമായിരുന്നു. രാവിലെ ഓടിയ നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ ഉള്‍പ്പെടെ ഏതാനും വാഹനങ്ങള്‍ പുക്കോത്ത് നടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. മലയോരത്ത് ഹര്‍ത്താലില്‍ ജനം വലഞ്ഞു ശ്രീകണ്ഠപുരം: ഹര്‍ത്താല്‍ മലയോരമേഖലയിലും പൂര്‍ണം. ആശുപത്രി, മരണം എന്നിവിടങ്ങളില്‍ പോകേണ്ടവര്‍ ഏറെ ദുരിതമനുഭവിച്ചു. രാവിലെ പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിയില്ല. വളപട്ടണംപാലം പുതുക്കിപ്പണിയുന്നതിനാല്‍ ഇതരസംസ്ഥാന ലോറികള്‍ ശ്രീകണ്ഠപുരത്തുള്‍പ്പെടെ നിര്‍ത്തിയിട്ടെങ്കിലും ദാഹജലംപോലും കിട്ടാതെ ഡ്രൈവര്‍മാരും മറ്റും കഷ്ടപ്പെടേണ്ടിവന്നു. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂര്‍, ഏരുവേശ്ശി, ഇരിക്കൂര്‍, ആലക്കോട് മേഖലകളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇരിക്കൂര്‍: ബി.ജെ.പി ഹര്‍ത്താല്‍ ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും പൂര്‍ണം. മെഡിക്കല്‍ ഷോപ്പുകളല്ലാത്ത എല്ലാ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എല്ലാ കേന്ദ്രങ്ങളിലും പൊലീസിന്‍െറ കാവലുള്ളതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ഈ ആഴ്ചയിലെ ഇരിക്കൂറിലെ മൂന്നാമത്തെ ഹര്‍ത്താലായിരുന്നു ഇന്നലത്തേത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം –കത്തോലിക്കാ കോണ്‍ഗ്രസ് പയ്യാവൂര്‍: ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ബി.ജെ.പിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് മേച്ചിറാകത്ത്, അഡ്വ. ടോണി ജോസഫ്, ജോണി തോമസ് വടക്കേക്കര, ഡേവീസ് ആലങ്ങാടന്‍, ബെന്നി പുതിയാംപുറം, സുരേഷ് ജോര്‍ജ്, ചാക്കോച്ചന്‍ കാരാമയില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story