Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരുമ്പാമ്പിന്‍െറ...

പെരുമ്പാമ്പിന്‍െറ പിടിയില്‍ നിന്ന് രക്ഷപ്പെട്ട 11കാരന്‍ ആശുപത്രിയില്‍

text_fields
bookmark_border
മംഗളൂരു: സ്കൂളില്‍ നിന്ന് മടങ്ങുന്നതിനിടെ പെരുമ്പാമ്പിന്‍െറ പിടിയില്‍ നിന്ന് രക്ഷപ്പെട്ട 11കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബണ്ട്വാളിനടുത്ത കൊളകെയില്‍ ആദര്‍ശ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി വൈശാഖാണ് അക്രമത്തിനിരയായത്. പരീക്ഷയായതിനാല്‍ ഉച്ചക്ക് സ്കൂള്‍ വിട്ട് മുത്തച്ഛന്‍െറ വീട്ടിലേക്ക് പോവുകയായിരുന്നു. കുറ്റിക്കാട് നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ പാമ്പ് വൈശാഖിന ചുറ്റിവരിയുകയായിരുന്നു. സമീപത്തുകണ്ട കൂര്‍ത്ത കല്ളെടുത്ത് പാമ്പിന്‍െറ തലക്കിടിച്ച വൈശാഖ് സഹായത്തിനായി നിലവിളിച്ചു. അധികം വീടുകളില്ലാത്ത പ്രദേശത്ത് നിലവിളി കേട്ടത്തെിയത് സമപ്രായക്കാരിയായ ഹര്‍ഷിതയാണ്. ഇതുകണ്ട പെണ്‍കുട്ടി ഒച്ചയുണ്ടാക്കി. വൈശാഖിന്‍െറ ഇടിയില്‍ കണ്ണിനേറ്റ പരിക്ക് കാരണം പാമ്പ് ഇഴഞ്ഞുപോയി. ഹര്‍ഷിത വിവരമറിയിച്ചത്തെിയ നാട്ടുകാര്‍ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിന്‍െറ പലഭാഗങ്ങളിലും പരിക്കുള്ളതിനാല്‍ ഫാ. മുള്ളേഴ്സ് ആശുപത്രിയിലും പിന്നീട് ഗവ. വെന്‍റ്ലോകിലേക്കും മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story