Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2016 12:13 PM GMT Updated On
date_range 4 Oct 2016 12:13 PM GMTപുതിയതെരുവില്‍ ഫ്രിഡ്ജ് കത്തി വീടിന് തീപിടിച്ചു
text_fieldsbookmark_border
പുതിയതെരു: പുതിയതെരു മണ്ഡപത്തിന് സമീപം ചാലുവയല്‍ റോഡില്‍ ഫ്രിഡ്ജ് കത്തി വീടിന്‍െറ ജനലുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും തീപിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സുബൈദയുടെ വീട്ടിലാണ് സംഭവം. പുക ശ്വസിച്ച് ക്ഷീണിതയായ സുബൈദ (64)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. സുബൈദയും മൂത്തമകന് മെഹബൂബും ഭാര്യയും രണ്ട് മക്കളും, രണ്ടാമത്തെ മകന് മന്‍സൂറിന്‍െറ ഭാര്യയും മൂന്നു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടരയോടെ പാത്രം വീഴുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഫ്രിഡ്ജും ഫര്‍ണിച്ചറും കത്തുന്നത് കണ്ടത്. വിവരമറിഞ്ഞ് ഓടിയത്തെിയ നാട്ടുകാരാണ് വീടിന്‍െറ ഒന്നാം നിലയിലെ മുറികളില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളെയടക്കം പുറമെനിന്ന് ഏണിവെച്ച് വെളിയിലത്തെിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മെഹബൂബിന് നിസ്സാര പരിക്കേറ്റു. ഡൈനിങ് ഹാളിലെ ഫര്‍ണിച്ചറും ഫാന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവയും ബാങ്ക് സംബന്ധമായ രേഖകളും കത്തിയമര്‍ന്നു. അപകടത്തെ തുടര്‍ന്ന് വീടിന്‍െറ താഴത്തെ നിലയും മുകളിലത്തെ നിലയും പൂര്‍ണമായും പുകപിടിച്ച അവസ്ഥയി ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story