Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരവ് പകര്‍ന്നും...

ആദരവ് പകര്‍ന്നും സ്നേഹത്തണലൊരുക്കിയും വയോജന ദിനാചരണം

text_fields
bookmark_border
തലശ്ശേരി: യുവത്വം മുഴുവന്‍ സമൂഹത്തിനും കുടുംബത്തിനുമായി ചെലവഴിച്ച് വാര്‍ധക്യത്തിന്‍െറ പടികടന്ന വയോജനങ്ങള്‍ക്ക് ആദരവിന്‍െറ നിറകുടം നല്‍കി ദിനാചരണം. വയോജനങ്ങളെ ആദരിച്ച് നാടെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഒൗദ്യോഗിക തലത്തിലും വിവിധ ക്ളബുകളുടെയും സാംസ്കാരിക സമിതികളുടെ നേതൃത്വത്തിലും വയോജനങ്ങള്‍ക്ക് പുതുതലമുറയുടെ പ്രണാമം അര്‍പ്പിച്ചു. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ തലശ്ശേരി ടൗണ്‍ കമ്മിറ്റിയും ബ്ളോക് കമ്മിറ്റിയും സംയുക്തമായി തലശ്ശേരി കനക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദിനാചരണം ജില്ലാ ജോ.സെക്രട്ടറി സി.വി.കെ. നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ഡോ. നിസാമുദ്ദീന്‍ ‘വയോജനങ്ങളും ജീവിത ശൈലി രോഗങ്ങളും’ എന്ന വിഷയത്തില്‍ ക്ളാസെടുത്തു. എന്‍. നാണു, എം.കെ. വിജയന്‍, എ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. വി.എം. ചന്ദ്രന്‍ സ്വാഗതവും കെ.എം. ബാലന്‍ നന്ദിയും പറഞ്ഞു. തലശ്ശേരി നഗരസഭ നാല്‍പതാം വാര്‍ഡിലെ 93 വയസ്സുള്ള പൂതങ്കണ്ടി കുഞ്ഞാഞ്ഞു ഉമ്മ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം വയോജനങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവങ്ങാട് മുബാറക്ക് എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ എന്‍. രേഷ്മ പൊന്നാടയണിയിച്ചു. എന്‍.സി. ബാലന്‍, ഫൈസല്‍, അങ്കണവാടി അധ്യാപിക സുശീല, എം. പ്രേമാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. വയോജന ദിനാചരണത്തിന്‍െറ ഭാഗമായി ചേറ്റംകുന്ന് വാര്‍ഡ് ഹാജി മന്‍സിലിലെ സൈനബയെ (75) മുസ്ലിംലീഗ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും വനിതാ ലീഗ് പ്രതിനിധികളും ആദരിച്ചു. കൗണ്‍സിലര്‍മാരായ സാജിത, സീജത്ത്, കെ.സി. തസ്നി, ടി.എം. റുബ്സീന എന്നിവരും വനിതാ ലീഗ് നേതാക്കളായ സി.പി. ഹന്‍സീറ, പി.കെ. സുമയ്യ എന്നിവരും നേതൃത്വം നല്‍കി. ദിനാചരണത്തിന്‍െറ ഭാഗമായി ചേറ്റംകുന്ന് കുഞ്ഞിപ്പുരയില്‍ ആയിഷക്ക് മെംബര്‍ഷിപ് നല്‍കി വനിത ലീഗ് മുനിസിപ്പല്‍തല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭയിലെ ഒന്നു മുതല്‍ ഒമ്പതുവരെ വാര്‍ഡുകളിലെ 80 വയസ്സ് പൂര്‍ത്തിയായ വയോജനങ്ങളെ കാവുംഭാഗത്തെ വയോജന പകല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ ആദരിച്ചു. പെരിങ്ങാടി അല്‍ഫലാഹ് കോളജ് സോഷ്യല്‍ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ സമീപ പ്രദേശത്തെ 80 വയസ്സ് പിന്നിട്ട ജാനകിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന വയോജന സംഗമം നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം.പി. മറിയംബീവി അധ്യക്ഷത വഹിച്ചു. ഡോ. വിനോദ് ക്ളാസെടുത്തു. എന്‍.കെ. ശ്രീനിവാസന്‍, കെ. തങ്കമണി, വി.കെ. പ്രജിന തുടങ്ങിയവര്‍ സംസാരിച്ചു. വയോജനങ്ങളുടെ അനുഭവം പങ്കുവെക്കല്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവയും നടന്നു. മാങ്ങാട്ടിടം പഞ്ചായത്തിന്‍െറയും ഐ.ആര്‍.പി.സി മാങ്ങാട്ടിടം സോണല്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വയോജന ദിനാചരണത്തിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന സംഗമം കൂത്തുപറമ്പ് ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ഷീല ഉദ്ഘാടനം ചെയ്തു. ഡോ. സിസ്റ്റര്‍ ടെസി ക്ളാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് മെംബര്‍ സി. ശ്രീജ, സി.പി. ദാമോദരന്‍, എന്‍.വി. ശ്രീജ, വി.സി. ചന്ദ്രന്‍, വി. വേലായുധന്‍, കെ. സന്ധ്യാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 75 വയസ്സു കഴിഞ്ഞ വയോജനങ്ങളെ ആദരിച്ചു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ കുത്തുപറമ്പ് ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. പത്തലായി കുഞ്ഞിക്കണ്ണന്‍ സ്മാരക ലൈബ്രറി ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദ് ക്ളാസെടുത്തു. അഡ്വ. ആര്‍. സതീഷ് ബാബു, ടി. നാരായണന്‍, എം. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മമ്പറം എജുക്കേഷനല്‍ ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. മമ്പറം ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടന്ന പരിപാടി വേങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. മമ്പറം പി. മാധവന്‍, മമ്പറം ദിവാകരന്‍, കെ.വി.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രദേശത്തെ 70 വയസ്സ് കഴിഞ്ഞവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പാപ്പിനിശ്ശേരി: ലോക വയോജന ദിനാചരണത്തിന്‍െറ ഭാഗമായി ശനിയാഴ്ച പാപ്പിനിശ്ശേരി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ ആരോഗ്യപരിശോധന ക്യാമ്പും ആദരിക്കല്‍ച്ചടങ്ങും നടത്തി. പഞ്ചായത്തിലെ 80 വയസ്സ് കഴിഞ്ഞ വയോധികരെയാണ് ആദരിച്ചത്. ചടങ്ങില്‍ വയോധികര്‍ക്ക് പ്രത്യേകം ഉപഹാരങ്ങളും നല്‍കി. പാപ്പിനിശ്ശേരി പഞ്ചായത്ത് സാംസ്കാരികനിലയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ഡോ. സി. നരേന്ദ്രന്‍ ആരോഗ്യ ബോധവത്കരണ ക്ളാസിന് നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി. റീന, കണ്ണൂര്‍ ബ്ളോക് അംഗങ്ങളായ കെ. മഹേഷ്, കെ.പി. ലീല, ജെയ്സണ്‍ മാത്യു, ടി.വി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. പുതിയതെരു: വയോജനദിനാചരണത്തിന്‍െറ ഭാഗമായി ചിറക്കല്‍ പഞ്ചായത്തും ഐ.ആര്‍.പി.സിയും ചേര്‍ന്ന് വയോജനകൂട്ടായ്മ സംഘടിപ്പിച്ചു. 75 വയസ്സ് കഴിഞ്ഞ നൂറോളം പേരെയാണ് ചിറക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. വയോജനകൂട്ടായ്മ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സോമന്‍ മുന്‍ കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.കെ. ബാലന്‍ നായരെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എന്‍. വത്സല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി. ജിഷ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പവിത്രന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഗേഷ്, ഐ.ആര്‍.പി.സി കണ്‍വീനര്‍ സി. മോഹനന്‍ ചിറക്കല്‍ ബ്ളോക് പ്രസിഡന്‍റ് കൊല്ളേന്‍ മോഹനന്‍, പഞ്ചായത്ത് മെംബര്‍ രമേശന്‍, ചിറക്കല്‍ സീനിയര്‍ സിറ്റിസണ്‍ പ്രസിഡന്‍റ് ടി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ചിറക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ സ്വാഗതവും ചിറക്കല്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story