Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅസീസിന്‍െറയും...

അസീസിന്‍െറയും ഹാഷിമിന്‍െറയും വേര്‍പാട് നാടിന്‍െറ നൊമ്പരമായി

text_fields
bookmark_border
കാസര്‍കോട്: അസീസിന്‍െറയും ഹാഷിമിന്‍െറയും വേര്‍പാട് നാടിനെ ദു$ഖത്തിലാഴ്ത്തി. ഇന്നലെ ഉച്ചക്കാണ് ബാവിക്കര പയസ്വിനി പുഴയില്‍ ഇരുവരും മുങ്ങിമരിച്ചത്. ഹര്‍ത്താലായതിനാല്‍ തറവാട്ടിലെ കുട്ടികള്‍ പുഴയില്‍ നീന്താനത്തെിയതായിരുന്നു. ഹാഷിം മുങ്ങിപ്പോകുന്നത് കണ്ട അസീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പുഴയുടെ അടിത്തട്ടിലേക്ക് താഴ്ന്നുപോവുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. ബഹ്റൈനിലായിരുന്ന മുഹമ്മദ് ചികിത്സക്കായി ഒരാഴ്ച മുമ്പാണ് നാട്ടിലത്തെിയത്. വ്യാഴാഴ്ച തിരിച്ചുപോകാനിരിക്കെയാണ് മകനെയും സഹോദരിയുടെ മകനെയും മരണം തട്ടിയെടുത്തത്. മൃതദേഹം കാണാന്‍ വലിയ ജനക്കൂട്ടമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്തത്തെിയത്.
Show Full Article
TAGS:LOCAL NEWS 
Next Story