Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിതകേരള മിഷന്‍...

ഹരിതകേരള മിഷന്‍ പദ്ധതികള്‍ക്ക് ഡിസംബര്‍ എട്ടിന് തുടക്കമാകും

text_fields
bookmark_border
കണ്ണൂര്‍: ജനകീയ പങ്കാളിത്തത്തോടെ വികസനത്തിന്‍െറ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന നവകേരളമിഷന്‍െറ ഭാഗമായി ഡിസംബര്‍ എട്ടിന് ഹരിതകേരള മിഷന്‍ പദ്ധതികള്‍ക്ക് തുടക്കമാകും. ശുചിത്വം, മാലിന്യസംസ്കരണം, ജലവിഭവസംരക്ഷണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷികവികസനം എന്നീ മേഖലകളെ സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ നടപ്പാക്കുക. ഡിസംബര്‍ എട്ടിന് മുഴുവന്‍ വീടുകളിലും ഫ്ളാറ്റുകളിലും ശുചിത്വസര്‍വേ നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ യോഗത്തില്‍ ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. യൂത്ത് ക്ളബുകള്‍, സര്‍വിസ് സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, പരിസ്ഥിതി ക്ളബുകള്‍, നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. കാമ്പയിനില്‍ പങ്കാളികളാവുന്നവര്‍ക്കുള്ള കൈയുറകള്‍, കാലുറകള്‍, മുഖാവരണം, പ്രവൃത്തി നടത്താനാവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടത്തെും. നമുക്ക് ആവശ്യമില്ലാത്തതും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദവുമായ സാധനങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന സ്വാപ് ഷോപ് പദ്ധതിയും ഡിസംബര്‍ എട്ടിന് തുടങ്ങും. തുടക്കത്തില്‍ മുനിസിപ്പാലിറ്റികളിലാണ് ഇവ നടപ്പാക്കുക. താല്‍പര്യമുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് നടപ്പാക്കാം. ആഴ്ചയില്‍ ഒരു സ്വാപ് ഷോപ്പെങ്കിലും സ്ഥാപിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. മിക്സി, ടി.വി, മൊബൈല്‍, ചാര്‍ജര്‍, ലാപ്ടോപ്, ഇസ്തിരിപ്പെട്ടി, സ്റ്റീല്‍പാത്രങ്ങള്‍, കുടകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, മത്തെകള്‍, തലയിണകള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്കൂള്‍ ബാഗുകള്‍, ഷൂസുകള്‍ തുടങ്ങിയ വൃത്തിയുള്ളതും ഉപയോഗയോഗ്യവുമായ സാധനങ്ങളാണ് ജനകീയപങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റി ശേഖരിക്കേണ്ടത്. ഇവ ഇനംതിരിച്ച് വിതരണകേന്ദ്രങ്ങളിലത്തെിച്ച് ആവശ്യക്കാര്‍ക്ക് നല്‍കും. ഡിസംബര്‍ എട്ടിന് സ്കൂളിലെ കിണറുകള്‍ അണുവിമുക്തമാക്കുകയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. അതോടൊപ്പം പ്ളാസ്റ്റിക് കവറുകള്‍ വൃത്തിയാക്കി സ്കൂളിലത്തെിക്കുന്ന കലക്ടര്‍ അറ്റ് സ്കൂള്‍ പദ്ധതി ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ വിദ്യാലയങ്ങളും ആരംഭിക്കണം. ഏറ്റവും കൂടുതല്‍ പ്ളാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്ന ക്ളാസുകള്‍ക്ക് കാമ്പയിന്‍ ദിനമായ ഡിസംബര്‍ എട്ടിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്‍കണം. ഓരോ തദ്ദേശസ്ഥാപന പരിധിയിലും പരമാവധി വിവാഹച്ചടങ്ങുകള്‍ ഡിസ്പോസബിള്‍ ഫ്രീയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ എട്ടിനു മുമ്പായി എല്ലാ തദ്ദേശസ്ഥാപന ഓഫിസുകളും ഡിസ്പോസബിള്‍ ഫ്രീ പ്രഖ്യാപനം നടത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തരിശായിക്കിടക്കുന്ന ഭൂമികള്‍ കണ്ടത്തെി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി കൃഷിയിറക്കും. ആവശ്യമായ വിത്തുകള്‍ കൃഷിവകുപ്പ് ലഭ്യമാക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ. ഓമന, ശുചിത്വമിഷന്‍ ജില്ല അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ സുരേഷ് കസ്തൂരി എന്നിവര്‍ സംസാരിച്ചു. ഹരിതകേരളത്തിനു പുറമേ, സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയായ ലൈഫ്, ആശുപത്രി സേവനം കൂടുതല്‍ രോഗീസൗഹൃദമാക്കുന്നതിനുള്ള ആര്‍ദ്രം പദ്ധതി, പൊതുവിദ്യാഭ്യാസത്തിന്‍െറ ആധുനികവത്കരണം എന്നീ നാലു പദ്ധതിയാണ് നവകേരള മിഷനില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story