Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാര്‍ഥിനിയുടെ ...

വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

text_fields
bookmark_border
കൂത്തുപറമ്പ്: 11കാരിയായ വിദ്യാര്‍ഥിനിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊടപ്പത്തൂരിലെ എം. സജീവനെയാണ് (37) കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടയിലാണ് യുവാവ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയത്. ഇതുകണ്ട കുട്ടി ഒച്ചവെച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തുമ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കണ്ണവം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തലശ്ശേരി സെഷന്‍സ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story