Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2016 11:58 AM GMT Updated On
date_range 23 May 2016 11:58 AM GMTകൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
text_fieldsbookmark_border
കേളകം: വൈശാഖ മഹോത്സവ നിത്യപൂജകള്‍ തുടങ്ങിയ കൊട്ടിയൂര്‍ പെരുമാള്‍ സന്നിധിയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങി. കോഴിക്കോട്, വടകര, കൊയിലാണ്ടി, വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് തിര്‍ഥാടകരാണ് കൊട്ടിയൂരിലേക്ക് എത്തിയത്. കഴിഞ്ഞ ഉത്സവകാലത്തെ പൂജകളുടെ പൂര്‍ത്തീകരണവും അഭിഷേകം, ഉഷ പൂജ, പന്തീരടി പൂജ, ശീവേലി, ശ്രീഭൂതബലി ചടങ്ങുകളും നടന്നു. തിരക്കൊഴിവാക്കാന്‍ പ്രസാദ വിതരണത്തിനും വഴിപാടുകള്‍ക്കുമായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ 300ഓളം താല്‍ക്കാലിക ജീവനക്കാരും പൊലീസും സന്നദ്ധപ്രവര്‍ത്തകരും കര്‍മനിരതമാവും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉത്സവ നഗരിയിലും പരിസരങ്ങളിലും സി.സി.ടി.വി കാമറകളും സ്ഥാപിച്ചതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്കായി കൊട്ടിയൂര്‍ ദേവസ്വവും കൊട്ടിയൂര്‍ പെരുമാള്‍ സേവാ സംഘവും വിവിധ സന്നദ്ധ സംഘടനകളും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ അന്നദാനവും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story