Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ മണ്ഡലത്തില്‍...

കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി തന്നെ

text_fields
bookmark_border
കണ്ണൂര്‍: ജില്ലയില്‍ എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിപ്പട്ടിക എറക്കുറെ പൂര്‍ത്തിയായിരിക്കെ കോണ്‍ഗ്രസ് എസിന് ലഭിച്ച കണ്ണൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെ മത്സരിക്കും. മാര്‍ച്ച് 30ന് എറണാകുളത്ത് ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെങ്കിലും കടന്നപ്പള്ളി കണ്ണൂര്‍ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ എ.പി. അബ്ദുല്ലക്കുട്ടിയോട് 6443 വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 1978ലെ കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷം ഇക്കാലമത്രയും ഇടത് മുന്നണിയില്‍ നിലയുറപ്പിച്ച കോണ്‍ഗ്രസ് എസിന്‍െറ സംസ്ഥാന പ്രസിഡന്‍റായ കടന്നപ്പള്ളി കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തത്തെിയത്. കെ.എസ്.യുവിന്‍െറ സംസ്ഥാന പ്രസിഡന്‍റായിരുന്നു. 1971ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം നേതാവ് ഇ.കെ. നായനാരെ തോല്‍പിച്ച് ചരിത്രം സൃഷ്ടിക്കുമ്പോള്‍ ഇദ്ദേഹത്തിന് പ്രായം 26. 1977ലും ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച കടന്നപ്പള്ളി കോണ്‍ഗ്രസ് എസ് രൂപവത്കരിച്ച് ഇടത് മുന്നണിയിലത്തെിയ ശേഷം രണ്ടുതവണ എം.എല്‍.എയും ഒരു തവണ മന്ത്രിയുമായി. ഇരിക്കൂറില്‍നിന്നും എടക്കാടുനിന്നുമാണ് കടന്നപ്പള്ളി നിയമസഭയിലത്തെിയത്. കഴിഞ്ഞ വി.എസ് മന്ത്രിസഭയില്‍ ഇദ്ദേഹം ദേവസ്വം മന്ത്രിയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം മത്സരിക്കുന്ന ഏഴു സീറ്റുകളിലും സ്ഥാനാര്‍ഥികളായിട്ടുണ്ട്. ധര്‍മടം (പിണറായി വിജയന്‍), തലശ്ശേരി (എ.എന്‍. ഷംസീര്‍), മട്ടന്നൂര്‍ (ഇ.പി. ജയരാജന്‍), പയ്യന്നൂര്‍ (സി.കൃഷ്ണന്‍), കല്യാശ്ശേരി (ടി.വി. രാജേഷ്), തളിപ്പറമ്പ് (ജയിംസ് മാത്യു), പേരാവൂര്‍ (കെ.കെ. ശൈലജ) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഐ.എന്‍.എല്ലില്‍നിന്ന് സി.പി.എം ഏറ്റെടുക്കുന്ന കൂത്തുപറമ്പ് സീറ്റില്‍ ആരു മത്സരിക്കുമെന്ന കാര്യം പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിക്കും. പി. ഹരീന്ദ്രനായിരിക്കും ഇവിടെ സ്ഥാനാര്‍ഥിയെന്നറിയുന്നു. അഴീക്കോട്ട് സി.പി.എം സ്വതന്ത്രനായി മാധ്യമ പ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍ മത്സരിക്കുന്നതിന് കളമൊരുങ്ങിയിട്ടുണ്ട്. ഇരിക്കൂറില്‍ സി.പി.ഐ സ്ഥാനാര്‍ഥി തന്നെയായിരിക്കും വരുകയെങ്കിലും ആര് മത്സരിക്കുമെന്ന് വ്യക്തമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story